Spot Light
ബംഗാളില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ചു; ലോക്കോപൈലറ്റിനു പരുക്ക്; 14 ട്രെയിനുകള്‍ റദ്ദാക്കി


ബംഗാളിലെ ബങ്കുരയിൽ ചരക്ക് ട്രെയിനും മെയിന്റൻസ് ട്രെയിനും കൂട്ടിയിടിച്ചു. എട്ട് ബോഗികൾ പാളം തെറ്റി. ഒരു ലോക്കോ പൈലറ്റിന് നിസ്സാര പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. ഖരഗ്പൂർ-ബങ്കുര-ആദ്ര പാതയിലെ ഗതാഗതം നിർത്തിവച്ചു. ഒരു മെയിന്റൻസ് ട്രെയിൻ ഷൻഡിങ് നടത്തുമ്പോൾ ചരക്ക് ട്രെയിൻ റെഡ് സിഗ്നൽ മറികടന്നെത്തി ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടത്തെ തുടർന്ന് 14 ട്രെയിനുകൾ റദ്ദാക്കി. മൂന്നെണ്ണം വഴിതിരിച്ചുവിട്ടു, രണ്ടെണ്ണം യാത്രാദൂരവും കുറച്ചു.
Goods Train Accident In Bengal