kerala

ഇടവേളക്ക് ശേഷം തക്കാളി വില വീണ്ടും കുതിക്കുന്നു.

സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം തക്കാളി വില കുതിക്കുന്നു.തക്കാളി വില  ഇന്ന് ചില്ലറ വില്‍പ്പന പലയിടത്തും  75ല്‍ എത്തി. കർണ്ണാടകയിൽ നിന്നും തക്കാളി വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണമായതെന്നാണ് വ്യാപാരികൾ പറയുന്നത്.
കർണാടകയിൽ നിന്നാണ് സംസ്ഥാനത്തെ മാർക്കറ്റുകളിൽ കൂടുതലായും തക്കാളി എത്തുന്നത്. അവിടെ വേനൽ മഴയിൽ കൃഷിനശിച്ചതിനെ തുടർന്ന് തക്കാളിയുടെ ലഭ്യത കുറഞ്ഞതും, ഇതര സംസ്ഥാനങ്ങളിലേക്ക്  കര്‍ണ്ണാക തക്കാളി കയറ്റി അയക്കാന്‍ തുടങ്ങിയതുമാണ് കേരളത്തിന് തിരിച്ചടിയായത്.
ബലിപെരുന്നാൾ പ്രമാണിച്ച് വരും ദിവസങ്ങളിലും തക്കാളി വില വർധിക്കാനാണ് സാധ്യതയെന്നാണ് ചെറുകിട വ്യാപാരികൾ പറയുന്നത്.
പച്ചക്കറിയും,പലവെഞ്ചനങ്ങൾക്കും മാർക്കറ്റിൽ പൊതുവെ
വിലകൂടുതലാണ്.ഇഞ്ചി,ചേന,മല്ലിച്ചപ്പ്,വെളുത്ത എന്നീ വിവിധയിനം പച്ചക്കറികൾക്ക് ഇരട്ടി വിലയാണ് കൂടിയത്. സംസ്ഥാന സർക്കാർ വിപണിയിൽ ഇടപെടാത്തതാണ് വില വർദ്ധനവിന് കാരണമെന്നാണ് ചില്ലറ വ്യാപാരികൾ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button