National
കാര്‍ തലയ്ക്ക് മുകളിലൂടെ കയറി; മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ ദാരുണാന്ത്യം

മാന്‍ഹോള്‍ വൃത്തിയാക്കുന്നതിന് ഇടയില്‍ കാര്‍ കയറിയിറങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. മുംബൈയിലെ കണ്ഡിവാലി മേഖലയിലാണ് സംഭവം. മാന്‍ഹോളില്‍ ഇറങ്ങി നിന്ന് വൃത്തിയാക്കുന്നതിന് ഇടയില്‍ കാര്‍ തലയ്ക്ക് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു.
സംഭവത്തില്‍ വാഹനം ഓടിച്ച ഡ്രൈവറേയും വേണ്ട സുരക്ഷാ മാര്‍ഗങ്ങള്‍ ഒരുക്കാതെ ജോലി ചെയ്യിപ്പിച്ച കോണ്‍ട്രാക്റ്ററേയും പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്.
