Spot Light
‘എന്തുകൊണ്ട് ബാഹുബലിയെ കട്ടപ്പ കൊന്നു എന്ന് മനസിലായി’; പരിഹാസവുമായി സെവാഗ്

തിയറ്ററില്‍ തിരിച്ചടി നേരിടുന്ന ആദിപുരുഷ് സിനിമയെ സമൂഹമാധ്യമങ്ങളിലും ദയയില്ലാതെ ട്രോളുകയാണ് ആരാധകര്‍. സിനിമയിലെ വിഎഫ്എക്സിനും ഡയലോഗുകള്‍ക്കും എതിരെ പരിഹാസങ്ങള്‍ നിറയുമ്പോള്‍ പ്രതികരണവുമായി എത്തുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്.
എന്തുകൊണ്ട് ബാഹുബലിയെ കട്ടപ്പ കൊന്നു എന്ന് ആദിപുരുഷ് കണ്ടതോടെ മനസിലായി എന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്. ജൂണ്‍ 16നാണ് ആദിപുരുഷ് റിലീസ് ചെയ്തത്. ആദ്യ ആറ് ദിവസത്തില്‍ 410 കോടി രൂപ കളക്ഷന്‍ ലഭിച്ചതായാണ് നിര്‍മാതാക്കള്‍ പറയുന്നത്. എന്നാല്‍ തുടക്കത്തില്‍ തീയറ്ററിലേക്ക് ആളെത്തിയെങ്കിലും പിന്നാലെ കളക്ഷനില്‍ കുറവ് വരാന്‍ തുടങ്ങിയിരുന്നു. ഇതിനിടെ റിലീസ് ചെയ്തതിന് ശേഷവും സിനിമയിലെ സംഭാഷണങ്ങളില്‍ പലതും അണിയറപ്രവര്‍ത്തകര്‍ക്ക് മാറ്റേണ്ടി വന്നു.
