National
പേമാരിയില്‍ മീററ്റിലെ പാലം തകര്‍ന്നു; റോഡ് ഒലിച്ചു പോയി; ഒറ്റപ്പെട്ട് ഗ്രാമങ്ങള്‍

കനത്ത മഴയില്‍ ഉത്തര്‍പ്രദേശില്‍ വന്‍ നാശനഷ്ടം. മീററ്റില്‍ ഗംഗാ നദിക്ക് കുറുകെയുണ്ടായിരുന്ന പാലത്തിന്റെ ഒരുഭാഗം തകര്‍ന്നു പോയി. ഹസ്തിനപുറിനെയും ബിജ്നോറെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. ഇതിനൊപ്പമുണ്ടായിരുന്ന അപ്രോച് റോഡും ശക്തമായ വെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയി.
കഴിഞ്ഞ വര്‍ഷം അറ്റകുറ്റപ്പണികള്‍ നടത്തിയ പാലമാണ് തകര്‍ന്നത്. അപ്രതീക്ഷിതമായി പാലം തകര്‍ന്നതോടെ വാഹന ഗതാഗതം തടസപ്പെട്ടു.
അതേസമയം, റോഡ് അറ്റകുറ്റപ്പണി നടത്തി ഉയര്‍ത്തണമെന്നും ബലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നതാണെന്നും പക്ഷേ അധികൃതര്‍ മതിയായ നടപടി സ്വീകരിച്ചില്ലെന്നും ഗ്രാമീണര്‍ പറയുന്നു.
