Entertainmentkerala

സാറിനെ ഭയങ്കര ഇഷ്ടമാണ്, വലിയ അബദ്ധമാണ് ഞാന്‍ ചെയ്തത്; ടി.എസ്.രാജുവിനോട് മാപ്പുപറഞ്ഞ് അജു വര്‍ഗീസ്

അജു വർഗീസ്, ടി.എസ് രാജു
സിനിമാ സീരിയൽ നാടക നടൻ ടി.എസ്.രാജു അന്തരിച്ചതായി പ്രചരിച്ചത് വ്യാജ വാർത്ത.ചൊവ്വാഴ്ച്ച
രാവിലെ മുതലാണ് അദ്ദേഹം അന്തരിച്ചുവെന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാൻ തുടങ്ങിയത്. നടൻ അജു വർഗീസ് അടക്കമുള്ളവർ ഇത് പോസ്റ്റ് ചെയ്തിരുന്നു. ഒടുവിൽ സിനിമാ-സീരിയൽ നടൻ കിഷോർ സത്യയാണ് സത്യവസ്ഥ പുറത്തുവിട്ടത്.

എന്നാൽ രാജു ആരോഗ്യവാനായി ഇരിക്കുകയാണെന്ന് നടൻ കിഷോർ സത്യ ഫെയ്സ്ബുക്കിൽ കുറിച്ചു. പ്രശസ്ത നടൻ ടിഎസ് രാജു ചേട്ടൻ പൂർണ്ണ ആരോഗ്യവാനായി തന്നെയുണ്ട്. ഞാൻ അദ്ദേഹത്തോട് രാവിലേ സംസാരിക്കുകയും ചെയ്തിരുന്നു. വ്യാജ വാർത്തകളിൽ വഞ്ചിതരവാതിരിക്കുക- കിഷോർ സത്യ വ്യക്തമാക്കി.

ടി.എസ് രാജുവിനെ നേരിൽ വിളിച്ച് തനിക്ക് പറ്റിയ തെറ്റിൽ അജു വർഗീസ് ഖേദം പ്രകടിപ്പിച്ചു. എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ്, ജോക്കറിലെ താങ്കളുടെ സംഭാഷണങ്ങൾ വ്യക്തിപരമായി ഞാൻ ജീവിതത്തിൽ ഉപയോഗിക്കുന്നതാണ്. അത് ഇങ്ങനെ തീരുമെന്ന് വിചാരിച്ചില്ല. വലിയ അബദ്ധമാണ് ഞാൻ കാണിച്ചത്. എന്നാൽ കൂടി ഒരുപാട് മാപ്പ്. എന്തായാലും താങ്കൾ ജീവിച്ചിരിക്കുന്ന വിവരം അറിഞ്ഞതിൽ സന്തോഷം തോന്നി. – അജു വർഗീസ് പറഞ്ഞു.

തനിക്ക് അങ്ങനെ ഒരു വ്യാജ വാർത്ത വന്നതിൽ യാതൊരു വിഷമവുമില്ലെന്ന് ടി.എസ് രാജു പ്രതികരിച്ചു. എല്ലാവരും സത്യാവസ്ഥ അറിയാൻ എന്റെ വീട്ടിലെത്തി ബുദ്ധിമുട്ടിയതിൽ മാത്രമേ വിഷമമുള്ളൂ. എനിക്ക് ഈ മേഖലയിൽ ശത്രുക്കളില്ല. ഞാൻ അജുവിനെ നേരിട്ട് കണ്ടിട്ടില്ല. എനിക്ക് താങ്കളോട് യാതൊരു വിരോധവുമില്ല- ടി.എസ് രാജു പറഞ്ഞു.

വില്ലൻ വേഷങ്ങളിലൂടെ മലയാളത്തിലെ സിനിമാ, സീരിയലുകളിൽ ശ്രദ്ധേയനായ നടനാണ് ടി.എസ് രാജു. ‘ജോക്കർ’ എന്ന ചിത്രത്തിലെ സർക്കസ് നടത്തിപ്പുകാരൻ ഗോവിന്ദൻ എന്ന വേഷത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്.

‘ദേവീമാഹാത്മ്യം’ സീരിയലിലെ വില്ലൻവേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമാണ്. ‘പ്രജാപതി’, ‘നഗരപുരാണം’ തുടങ്ങിയ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button