kerala
ലീവ് സറണ്ടര്‍ മരവിപ്പിച്ചത് നീക്കി; പണമായി നല്‍കില്ല; പി.എഫില്‍ ലയിപ്പിക്കും

ജീവനക്കാരുടെ ലീവ് സറണ്ടര്‍ മരവിപ്പിച്ചത് നീക്കി ധനവകുപ്പിന്റെ ഉത്തരവ്. പക്ഷേ പണമായി അക്കൗണ്ടില്‍ നല്‍കില്ലെന്നും പി.എഫില്‍ ലയിപ്പിക്കുമെന്നും ധനവകുപ്പ് വ്യക്തമാക്കി. നാലു വർഷത്തിനു ശേഷം പിൻവലിക്കാമെന്ന വ്യവസ്ഥയോടെയാണ് പണം പി.എഫിൽ ലയിപ്പിക്കുന്നത്. ക്ലാസ് ഫോർ ജീവനക്കാർക്ക് ഇക്കൊല്ലം ലീവ് സറണ്ടർ പണമായി തന്നെ നൽകിയിരുന്നു. മറ്റുള്ളവരുടെ കാര്യത്തിലാണ് ധനവകുപ്പ് ഇപ്പോൾ തീരുമാനമെടുത്തത്.
