crimekerala

ബോംബുവച്ചത് ഞാന്‍’; പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി കൊച്ചി സ്വദേശി

കളമശേരിയിലെ ബോംബ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊച്ചി തമ്മനം സ്വദേശി കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. താനാണ് ബോംബുവച്ചതെന്നാണ് ഡൊമിനിക് മാര്‍ട്ടിന്‍റെ അവകാശവാദം. ഡൊമിനിക്കിനെ പൊലീസ് ചോദ്യംചെയ്യുന്നു. സ്ഫോടനം നടന്നതിന് പിന്നാലെ ബൈക്കിലാണ് ഡൊമിനിക് മാര്‍ട്ടിന്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ എത്തിയത്. യഹോവയുടെ സാക്ഷി അംഗമാണ് ഡൊമിനിക്. സ്ഫോടനം നടത്താനുള്ള കാര്യകാരണങ്ങള്‍ ഡൊമിനിക് പൊലീസിനോട് വിശദീകരിച്ചെങ്കിലും പൂര്‍ണമായി പൊലീസ് വിശ്വസിച്ചിട്ടില്ല. ചില തെളിവുകളും ഡൊമിനിക് ഹാജരാക്കി. എന്നാല്‍ ഡൊമിനിക്കിനെ അറിയില്ലെന്ന നിലപാടിലാണ് യഹോവയുടെ സാക്ഷി സഭ.

കീഴടങ്ങാന്‍ പോകുന്നതിന് മുന്‍പ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമിനിക് മാര്‍ട്ടിന്‍ ഫെയ്സ്ബുക്ക് ലൈവും നടത്തി. യഹോവയുടെ സാക്ഷിയുെട പ്രവര്‍ത്തനത്തില്‍ തിരുത്തല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയാറാകാത്തതിനാലാണ് സ്ഫോടനം നടത്തിയതെന്നാണ് അവകാശവാദം. വീഡിയോ പോസ്റ്റുചെയ്ത അക്കൗണ്ട് ഇപ്പോള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്.

കളമശേരിയില്‍ കണ്‍വന്‍ഷന്‍ സെന്ററിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 52 പേര്‍ക്ക് പരുക്കേറ്റു. അമ്മയും കുട്ടിയുമടക്കം ആറുപേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്.വിവിധ ആശുപത്രികളിലായി 18 പേര്‍ ഐസിയുവിലുണ്ട്. സമ്ര കണ്‍വന്‍ഷന്‍ സെന്ററില്‍ യഹോവയുടെ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടെ രാവിലെ ഒന്‍പതരയോടെയാണ് സ്ഫോടനം. മൂന്ന് പൊട്ടിത്തെറികള്‍ ഉണ്ടായെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഹാളിന്‍റെ മുകള്‍ഭാഗം വരെ വലിയ തീയും പുകയും ഉയര്‍ന്നു. പരിഭ്രാന്തരായി ആളുകള്‍ ചിതറിയോടി. രണ്ടായിരത്തോളം പേര്‍ മൂന്നുദിവസത്തെ പരിപാടിയില്‍ പങ്കെടുത്തിയിരുന്നു.

കളമശേരിയേലേത് ബോംബ് സ്ഫോടനമെന്ന് സംസ്ഥാന പൊലീസ് മേധാവി. ബോംബ് വച്ചത് ടിഫിന്‍ ബോക്സിലാണ്. ഭീകരാക്രമണമെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും, അന്വേഷണത്തിന് പ്രത്യേകസംഘമെന്നും ഷേഖ്് ദര്‍വേശ് സാഹിബ് തിരുവനന്തപുരത്ത് പറഞ്ഞു. നാളെ രാവിലെ 10ന് മുഖ്യമന്ത്രി സര്‍വകക്ഷിയോഗവും വിളിച്ചിട്ടുണ്ട്.

ക്ഷണിക്കപ്പെട്ടവര്‍ക്കായാണ് സമ്മേളനം സംഘടിപ്പിച്ചതെന്ന് യഹോവ സാക്ഷി പിആര്‍ഒ ശ്രീകുമാര്‍. കണ്‍വന്‍ഷനു മുന്‍പ് ഹാള്‍ പരിശോധിച്ച് വൃത്തിയാക്കിയതെന്നും പിആര്‍ഒ. ‘പ്രാര്‍ഥനയ്ക്കായി എല്ലാവരും കണ്ണടച്ചു നിന്നപ്പോഴാണ് സ്ഫോടനം ഉണ്ടായതെന്നും ശ്രീകുമാര്‍ പറഞ്ഞു

Related Articles

One Comment

  1. “Hi,
    I just want to share with you a great website which provides an account for SEO, affiliate marketing, dropshipping, ecommerce at a cheap price. Here it is: https://groupbuyserver.com
    Example:
    Ahrefs account for just $30 (this tool is for seo business)
    Semrush account for just $10.
    Adspy account for just $20 (this tool is for dropshipping/ecommerce business)
    Helium10 for just $10.
    STM forum for just $15
    And about more than 30+ internet marketing tools at Affordable Price.
    This website is a group buy service. You can visit this link https://groupbuyserver.com/
    Thank you!”

Leave a Reply

Your email address will not be published. Required fields are marked *

Back to top button