രണ്ടക്കം കണ്ടത് 5 പേര്‍ മാത്രം; അടിപതറി ഇന്ത്യ; ഓസീസിനു ജയിക്കാന്‍ 241

ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ തരിപ്പണമാക്കി ഓസ്ട്രേലിയ. ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് പുറത്ത്. ഓസീസിന് വിജയലക്ഷ്യം 241. മൂന്നു വിക്കറ്റുകളെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത കമ്മിന്‍സും ഹേസല്‍വുഡുമാണ് ഇന്ത്യന്‍ നിരയെ തകര്‍ത്തത്. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ പേരുകേട്ട ഇന്ത്യന്‍ നിരയെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാന്‍ ബോളര്‍മാര്‍ അനുവദിച്ചില്ല. അഞ്ചു പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.
തുടക്കത്തിലെ പതര്‍ച്ചയില്‍ നിന്നും ടീമിനു തിരിച്ചു വരാനായില്ലെന്നു തെളിയിക്കുന്നതായിരുന്നു ബാറ്റര്‍മാരുടെ പ്രകടനം. അര്‍ധസെഞ്ചുറി നേടിയ വിരാട് കോലിയും ( 54), കെ. രാഹുലും ( 66) മാത്രമായിരുന്നു ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. ഓപ്പണര്‍ രോഹിത് ശര്‍മ 47 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍(4), ശ്രേയസ് അയ്യര്‍(4), രവിന്ദ്ര ജഡേജ(9), മുഹമ്മദ് ഷമി ( 6), ജസ്പ്രിത് ബുംമ്ര(1), കുല്‍ദീപ് യാദവ്(10), മൊഹമ്മദ് സിറാജ്(9), സൂര്യ കുമാര്‍ യാദവ്(18).
എന്നിങ്ങനെയാണ് പുറത്തായവരുടെ സംഭാവന.
