ഇനിയും 4 ദിവസം കാത്തിരിക്കണം; തൊഴിലാളികളുടെ ശബ്ദം നേര്‍ത്ത് വരുന്നു; നെഞ്ചിടിപ്പേറുന്നു

ഉത്തര കാശിയില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം അതിസങ്കീര്‍ണം. മല താഴേക്ക് തുരന്ന് തുരങ്കത്തിനകത്തേക്ക് കടക്കാനാണ് ശ്രമം. എട്ട് ദിവസം പിന്നിട്ടതിനാല്‍ കുടുങ്ങിക്കിടക്കുന്നവരുടെ ആരോഗ്യാവസ്ഥ സംബന്ധിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയും തുരങ്കത്തിലെത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്തി.
രക്ഷക്കായി ഇനിയും നാല് ദിവസം കാത്തിരിക്കണം. സില്‍ക്യാര തുരങ്കത്തില്‍ കഴിഞ്ഞ ഞായറാഴ്ച മുതല്‍ കുടുങ്ങികിടക്കുന്ന 41 തൊഴിലാളികളെ ഇക്കാര്യം അറിയിച്ചു. നെഞ്ചിടിപ്പോടെ തുരങ്കത്തിന് പുറത്ത് കാത്തിരിക്കുകയാണ് തൊഴിലാളികളുടെ ബന്ധുക്കള്‍. വോക്കി ടോക്കി വഴി ബന്ധുക്കള്‍ തൊഴിലാളികള്‍ക്ക് മാനസിക ധൈര്യം നല്‍ക്കൊണ്ടിരിക്കുന്നു. ഓക്സിജനും ഭക്ഷണവും വെള്ളവും നല്‍കുന്നുണ്ടെങ്കിലും തൊഴിലാളികളുടെ ശബ്ദം നേര്‍ത്ത് വരുന്നത് ആശങ്കയിലാഴ്ത്തുന്നു.
ഉത്തരാഖണ്ഡില്‍ തണുപ്പും കനക്കുകയാണ്. തുരങ്കമുള്ള മല 150 മീറ്റര്‍ തഴേക്ക് തുരന്ന് തൊഴിലാളികളുടെ അടുത്ത് എത്തനാണ് ശ്രമം. മണ്ണിടിച്ചില്‍ ഒഴിവാക്കാന്‍ 45 ഡിഗ്രി ചരിച്ചാണ് തുരക്കുക. ഇതിനിടെ പാറയും തുരങ്ക നിര്‍മ്മാണത്തിനായി സ്ഥാപിച്ച ഇരുന്പ് കനപികളും മറി കടക്കണം. നാല് ദിവസമായി നടത്തിയ നടത്തിയ ശ്രമങ്ങള്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. തുരങ്കത്തില്‍ നിറഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കുഴലുകള്‍ കയറ്റി തൊഴിലാഴികളെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. പിഎംഒ മുന്‍ ഉപദേഷ്ടാവ് ഭാസ്കര്‍ ഖുല്‍ബെയും ഡെപ്യൂട്ടി സെക്രട്ടറി മങ്കേഷ് ഗില്‍ഡിയാലും കേന്ദ്ര–സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും തുരങ്കത്തിലെത്തി രക്ഷാ പ്രവര്‍ത്തനം വിലയിരുത്തി.
