kerala

ഞെരുക്കി കേന്ദ്രം;സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കി കേന്ദ്രസര്‍ക്കാര്‍ വീണ്ടും കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു; ക്ഷേമ പെന്‍ഷനടക്കം പ്രതിസന്ധിയിലേക്ക്

സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കി കേന്ദ്രസര്‍ക്കാര്‍ വീണ്ടും കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു. സാമ്പത്തിക വർഷത്തിൻറെ അവസാനപാദ കടമെടുപ്പ് പരിധിയിൽ 5,600 കോടിരൂപയാണ് വെട്ടിച്ചുരുക്കിയത്. ഇതോടെ ക്ഷേമ പെൻഷൻ വിതരണവും വർഷാന്ത്യ ചെലവുകളും വൻ പ്രതിസന്ധിയിലേക്ക്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥനത്തിന് വൻ പ്രതിസന്ധി സൃഷ്ടിക്കുകയാണ് കേന്ദ്രത്തിന്റെ തീരുമാനം. ഈ സാമ്പത്തിക വർഷം ആകെ 45, 689. 61 കോടി കേരളത്തിന് കടമെടുക്കാമെന്നായിരുന്നു കേന്ദ്രത്തിന്‍റെ കണക്ക്. ജനുവരി മുതൽ മാർച്ച് വരെയുള്ള അവസാന പാദത്തിൽ 7437.61 കോടി കേരളം ആവശ്യപ്പെട്ടു. പക്ഷെ കേന്ദ്രം അനുവദിച്ചതാകട്ടെ 1838 കോടിയും . 5600 കോടിയൊളം വെട്ടിക്കുറച്ചു. മുൻ വര്‍ഷത്തെ കണക്ക് നോക്കി കടപരിധി നിശ്ചയിക്കുന്നതിന് പകരം മൂന്ന് വര്‍ഷത്തെ ശരാശരി കണക്കാക്കിയാണ് കേന്ദ്രം കടമെടുപ്പ് പരിധി നിശ്ചയിച്ചത്. ഇതാണ് സംസ്ഥാനത്തിന് തിരിച്ചടിയായത്. പ്രതീക്ഷിച്ച കടം ലഭിക്കാതായതോടെ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന സമയത്തെ ചെലവുകളെ ബാധിക്കും. ഓഗസ്റ്റിന് ശേഷമുള്ള ക്ഷേമ പെൻഷൻ കൊടുക്കൽ പോലും ബുദ്ധിമുട്ടിലാകുന്ന അവസ്ഥയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button