kerala

കടബാധ്യത; കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി

കടബാധ്യതയെ തുടര്‍ന്ന് കണ്ണൂര്‍ നടുവില്‍ പഞ്ചായത്തില്‍ കര്‍ഷകന്‍ ജീവനൊടുക്കി. നൂലിട്ടാമല ഇടപ്പാറയ്ക്കല്‍ ജോസാണ് (64) മരിച്ചത്. വാഴ കര്‍ഷകനായിരുന്ന ജോസ് സ്വാശ്രയസംഘത്തില്‍ നിന്നും വായ്പയെടുത്തിരുന്നു. ഇതിന്‍റെ അടവ് മുടങ്ങിയതിനെ തുടര്‍ന്ന് വീടിനുള്ളില്‍ ജീവനൊടുക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ കണ്ട ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button