National

തമിഴ്നാട്ടില്‍ കനത്ത മഴ; ഒരു മരണം; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്

തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. ചെന്നൈയടക്കം 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. 22 ജില്ലകളിൽ യെലോ അലര്‍ടുമുണ്ട്. തിരുവാരൂരില്‍ വീടിന്റെ ചുവരിടിഞ്ഞ് പെണ്‍കുട്ടി മരിച്ചു. കടലൂർ, തിരുവണ്ണാമലൈ, വെല്ലൂരടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം അവധി നൽകി. പുതുച്ചേരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി വൈഗ, ചെമ്പരമ്പാക്കം അണക്കെട്ടുകളിൽ നിന്ന് ജലം തുറന്നു വിടുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button