kerala

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ്ഗോപിക്ക് മുന്‍കൂര്‍ ജാമ്യം

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. അതേസമയം, നിലവില്‍ അറസ്റ്റിനുള്ള സാഹചര്യം ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഗുരുതര വകുപ്പ് ചേര്‍ത്ത് എഫ്.ഐ.ആര്‍ പരിഷ്കരിച്ചതിന് പിന്നാലെയാണ് ജനുവരി 17ന് മകളുടെ വിവാഹമാണെന്നും ഈ സാഹചര്യത്തിൽ തനിക്ക് മുൻകൂർ ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് സുരേഷ് ഗോപി കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്‍റെ നിലപാട് തേടിയിരുന്നു. കരുവന്നൂർ വിഷയത്തിൽ പണം നഷ്ടപ്പെട്ടവർക്ക് വേണ്ടി ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് പിന്നിലെന്നും വഴി തടഞ്ഞ മാധ്യമ പ്രവർത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button