NationalSpot Light

വിമാനത്തില്‍ വെച്ച്16കാരന്‍ കുടുംബാംഗത്തെ ഉപദ്രവിച്ചു; വിമാനം വഴിതിരിച്ചുവിട്ടു

വിമാനത്തില്‍ വെച്ച് 16കാരന്‍ കുടുംബാംഗത്തെ മര്‍ദിച്ചതിനെ തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിട്ടു. ടൊറന്റോയില്‍ നിന്ന് കാല്‍ഗറിയിലേക്ക് യാത്ര തിരിച്ച വിമാനമാണ് പതിനാറുകാരന്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടത്. ജനുവരി മൂന്നിന് എയര്‍ കാനഡ ഫ്ളൈറ്റ് 137ലാണ് സംഭവം.

സംഭവത്തെ തുടര്‍ന്ന് വിനപെഗ് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കനേഡിയന്‍ വിമാനം അനുമതി തേടുകയായിരുന്നു. കുടുംബാംഗത്തെ മര്‍ദിച്ച പതിനാറുകാരനെ അറസ്റ്റ് ചെയ്ത് പൊലീസ് വൈദ്യപരിശോധനയ്ക്കയച്ചു. ആക്രമണത്തില്‍ യാത്രക്കാരന് ചെറിയ പരുക്കുകളുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

സംഭവത്തെ തുടര്‍ന്ന് മൂന്ന് മണിക്കൂറാണ് വിമാനം വൈകിയത്. സഹയാത്രികരും വിമാനത്തിലെ ജീവനക്കാരും ചേര്‍ന്നാണ് കുടുംബാംഗത്തെ ഉപദ്രവിക്കുന്നതില്‍ നിന്ന് പതിനാറുകാരനെ തടഞ്ഞത്. വിമാനത്തില്‍ കയറിയ സമയം മുതല്‍ പതിനാറുകാരന്‍ സഹയാത്രികരേയും ജീവനക്കാരേയും ശല്യം ചെയ്തിരുന്നു. കുട്ടി മാനസികാസ്വസ്ഥ്യത്തിന് ചികില്‍സയിലാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞതായി വിമാനത്തിലെ ജീവനക്കാര്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button