keralaSpot Light

ഹെൽമറ്റില്ലെങ്കില്‍ ബൈക്ക് സ്റ്റാര്‍ട്ടാകില്ല!; മടിയുള്ളവരെ കുടുക്കാന്‍ പുതിയ സാങ്കേതിക വിദ്യ

ഹെൽമറ്റ് ധരിക്കാൻ മടിയുള്ളവരെ കുടുക്കാൻ തൃശൂരിൽ നിന്ന് പുതിയ സാങ്കേതിക വിദ്യ. ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ ബൈക്ക് സ്റ്റാർട്ട് ആകാത്ത സാങ്കേതിക വിദ്യ കണ്ടുപിടിച്ചത് തൃശൂർ തിരുവില്വാമല സ്വദേശി രാജുവാണ്. ബൈക്ക് നിർമ്മാണ കമ്പനികൾ ഓർഡറുമായി യുവാവിനെ സമീപിക്കുന്നുണ്ട്. 

ഇനി ഈ ഹെൽമറ്റ് ധരിച്ച് ബൈക്കിൽ  കയറിയാൽ ഉടൻ വണ്ടിയുടെ എൻജിൻ ഓണാകും.  ഹെൽമറ്റ് വെറുതെ വച്ചാൽ പോര. സ്ട്രിപ്പിട്ടാലെ വണ്ടി സ്റ്റാർട്ട് ആകൂ . 1500 രൂപയാണ് നിർമാണ ചെലവ്. എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നതെന്ന് രാജു തിരുവില്വാമല പറയും. ഇലക്ട്രിഷ്യനാണ് രാജു. ഇരുചക്ര വാഹന അപകടങ്ങളിൽ തലയ്ക്ക് പരുക്കേറ്റതു മൂലം മരിക്കുന്നവർ ഒട്ടേറെയാണ്. ഹെൽമറ്റു ബൈക്കിൽ തൂക്കിയിട്ട് വണ്ടിയോടിക്കുന്നവരുമുണ്ട്. കാമറയെ പേടിച്ച് ഹെൽമറ്റ് ധരിക്കുന്നവരാണ് മറ്റൊരു കൂട്ടർ. ഈ സംവിധാനം വ്യാപകമായാൽ ഹെൽമറ്റ് ഇല്ലെങ്കിൽ പെട്രോൾ കഴിഞ്ഞ വണ്ടി ഉന്തുന്നത് പോലെ ബൈക്ക് കൊണ്ടു പോകേണ്ടി വരും. പേറ്റന്റ് എടുക്കാനുള്ള ശ്രമത്തിലാണ് രാജു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button