kerala

കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ ; നഗരത്തില്‍ വെള്ളക്കെട്

കോഴിക്കോട്:കോഴിക്കോട് നഗരത്തിലും മലയോരമേഖലയിലും ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയും.ഉച്ചയ്ക്ക് ശേഷമാണ് മഴ തകര്‍ത്ത് പെയ്തത്.ഒരു മണിക്കൂറിലധികം നിര്‍ത്താതെ പെയ്ത മഴയെ തുടര്‍ന്ന്‌
കോഴിക്കോട് നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു.
കൊയിലാണ്ടി, കക്കോടി എന്നിവിടങ്ങളില്‍ മഴയെ തുടര്‍ന്ന് കടകളില്‍ വെള്ളം കയറി. ഈങ്ങാപ്പുഴ, ആനക്കാംപൊയില്‍
മുക്കം, താമരശേരി, നരിക്കുനി ഭാഗങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. ആനക്കാം പൊയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായാതായും റിപ്പോര്‍ട്ടുകളുണ്ട്.മഴയെ തുടര്‍ന്ന് എവിടെയും നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയില്‍ ശക്തമായ മഴ കണക്കിലെടുത്ത് കാലാവസ്ഥ നിരീക്ഷണകേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button