kerala

ഇനി വീട്ടിലിരുന്ന് വൈദ്യുതി ബില്‍ അടയ്ക്കാം; മീറ്റര്‍ റീഡര്‍മാര്‍ സ്വൈപ്പിങ് മെഷീനുമായി നേരിട്ടെത്തും

വീട്ടിലിരുന്ന് വൈദ്യുതി ബില്‍ അടയ്ക്കാനുള്ള സംവിധാനം വരുന്നു. മീറ്റര്‍ റീഡര്‍മാര്‍ സ്വൈപ്പിങ് മെഷീനുമായി നേരിട്ടെത്തും. മാര്‍ച്ച് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാനാണ് കെഎസ്ഇബിയുടെ ആലോചന. മീറ്റര്‍ റീഡര്‍മാര്‍ കാര്‍ഡ് സ്വൈപ്പിങ് മെഷീനുകളുമായി വീടുകളിലും സ്ഥാപനങ്ങളിലുമെത്തി പണം സ്വീകരിക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുക.

ഉപയോക്താക്കള്‍ക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയും യുപിഐ പേമെന്റ് വഴിയും പണമടയ്ക്കാനാകും. സംസ്ഥാനത്ത് 1.35 കോടി വൈദ്യുതി ഉപയോക്താക്കളില്‍ 60 ശതമാനവും ഓണ്‍ലൈനായാണ് പണം അടയ്ക്കുന്നത്. ഗൂഗിള്‍ പേ, ഫോണ്‍ പേ വഴിയാണ് കൂടുതല്‍ ഇടപാടുകളും.

നിലവിലെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാത്തവര്‍ക്ക് കൂടി കെഎസ്ഇബി ഓഫീസുകളില്‍ നേരിട്ടെത്താതെ പണം അടയ്ക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. കാനറ ബാങ്കിന്റെ സഹകരണത്തോടെ അയ്യായിരത്തോളം മെഷീനുകള്‍ വഴി പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button