crime

ഗോവയില്‍ മലയാളി യുവാവിന്‍റെ കൊല; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കുടുംബം

പുതുവത്സരമാഘോഷിക്കാൻ പോയി ഗോവയിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ പൊലീസ് അന്വേഷണം നടക്കുന്നില്ലെന്ന് കുടുംബം. കുടുംബം പരാതി എഴുതി നൽകിയില്ലെന്ന കാരണം പറഞ്ഞ് ഗോവ നടപടി വൈകിപ്പിക്കുകയാണെന്നാണ് ആക്ഷേപം. ഗോവയിൽ നേരിട്ടെത്തി പരാതി നൽകാനാണ് കുടുംബത്തിന്‍റെ തീരുമാനം.

കഴിഞ്ഞമാസം 29ന് വൈക്കത്തുനിന്ന് ഗോവയിലേക്ക് പുറപ്പെട്ട കടുക്കര സ്വദേശി സഞ്ജയ് സന്തോഷ് 31ന് രാത്രി കാണാതാവുകയും നാലാം തീയതി മൃതദേഹം കടലിൽനിന്ന് കണ്ടെത്തുകയുമായിരുന്നു. ബീച്ച് പാർട്ടിക്കിടെ സ്റ്റേജിൽ കയറി നൃത്തം ചെയ്തത് പ്രകോപനമുണ്ടാക്കിയതിന് പിന്നാലെ ഒരാൾ സഞ്ജയെ പിടിച്ചുകൊണ്ടുപോകുന്നത് കൂടെയുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കൾ കണ്ടിരുന്നു.

പാർട്ടിയിൽ ഏറെ പിന്നിലായി നിലയുറപ്പിച്ചിരുന്ന ഇവർക്ക് സഞ്ജയെ രക്ഷിക്കാനായില്ല. പാർട്ടിയിൽ പങ്കെടുത്ത ചിലർ സഞ്ജയെ മർദ്ദിച്ച് കൊലപ്പെടുത്തിയെങ്കിലും പൊലീസ് അന്വേഷണം മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് പിതാവ് സന്തോഷ്. ഗോവയിലേക്ക് ചെലവിനായി കൊണ്ടുപോയ പതിനായിരം രൂപയും 20,000 രൂപയുടെ മൊബൈൽ ഫോണും കാണാതായിട്ടുണ്ട്.. സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കുടുംബം പരാതി നൽകി. ഗോവ പൊലീസിന്‍റെ ഇടപെടലിനായി ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയ്ക്കും പരാതി നൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button