kerala

പത്തനംതിട്ട അടൂരിൽ രണ്ട് വാഹനാപകടം; സ്ത്രീ മരിച്ചു

പത്തനംതിട്ട അടൂരില്‍ ഇന്ന് രണ്ട് വാഹനാപകടം. കായംകുളം അടൂര്‍ റോഡില്‍ ടിപ്പര്‍ ലോറി തട്ടി സ്കൂട്ടറിന്‍റെ പിന്നില്‍ യാത്ര ചെയ്തിരുന്ന സ്ത്രീ മരിച്ചു. പന്നിവിഴ സ്വദേശിനി ഗീതയാണ് മരിച്ചത്. ടിപ്പര്‍ ഗീതയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി. സ്കൂട്ടര്‍ ഓടിച്ചിരുന്ന ജലജയ്ക്ക് സാരമായി പരുക്കേറ്റു. മറ്റൊരു അപകടം അടൂര്‍ പത്തനാപുരം റോഡിലായിരുന്നു. പെട്ടെന്ന് നിര്‍ത്തിയ ലോറിക്ക് പിന്നില്‌ മറ്റൊരു ലോറിയും കെഎസ്ആര്‍ടിസി ബസും ഇടിച്ചു. ബസിലുണ്ടായിരുന്ന പതിനഞ്ച് പേര്‍ക്ക് പരുക്കേറ്റു. അടൂര്‍ സ്വദേശി അജിയുടെ കാലൊടിഞ്ഞു. കാല് സീറ്റിനടിയില്‍ കുടുങ്ങിയ അജിയെ ഫയര്‍ ഫോഴ്സ് എത്തി കമ്പികള്‍ മുറിച്ചു മാറ്റിയാണ് പുറത്തെടുത്തത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button