NationalSpot Light

വിറകില്ല; ഉച്ചഭക്ഷണത്തിനായി ബെഞ്ച് കത്തിച്ച് സ്​കൂള്‍ അധികൃതർ

വിറകില്ലാത്തതിനെ തുടര്‍ന്ന് ഡെസ്​കും ബെഞ്ചും കത്തിച്ച് ബിഹാറിലെ സ്​കൂള്‍ അധികൃതര്‍. വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായാണ് ഡെസ്കും ബെഞ്ചും കത്തിക്കാനുപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെസ്​കും ബെഞ്ചും കത്തിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ​ട്​നയിലെ ബിഹ്​ത ബ്ലോക്കിന് കീഴിലുളള കോര്‍ഹാറിലെ മിഡില്‍ സ്​കൂളിലാണ് സംഭവം നടന്നത്.

ഉച്ചഭക്ഷണം പാകം ചെയ്യാന്‍ വിറകില്ലാത്തതിനാല്‍ ഡെസ്കും ബെഞ്ചും കത്തിക്കാന്‍ അനുവദിച്ച സ്​കൂള്‍ അധികൃതര്‍ക്കെതിരെ വലിയ രീതിയിലുളള ആരോപണങ്ങളാണ് ഉയരുന്നത്. സംഭവത്തില്‍ പ്രാദേശിക വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് അന്വേഷണത്തിന് ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ മേധാവി അമിത് കുമാര്‍ അറിയിച്ചു. ​സ്​കൂള്‍ അധികൃതര്‍ക്കെതിരെയുളള ആരോപണം സത്യമാണെന്ന് തെളിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു സ്ത്രീ വലിയൊരു അടുപ്പിലേക്ക് ബെഞ്ച് തിരുകിക്കയറ്റുന്നതും വലിയൊരു പാത്രത്തില്‍ വിദ്യാര്‍ഥികള്‍ക്കുളള ഭക്ഷണം പാകം ചെയ്യുന്നതുമാണ് വിഡിയോയിലുളളത്. സംഭവത്തില്‍ പ്രാദേശിക ആര്‍ജെഡി എംഎല്‍എ ഭായ് ബിരേന്ദ്രയും ഇടപെട്ടതായാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സംഭവം ശ്രദ്ധയില്‍പെട്ട ഉടനെ തന്നെ എംഎല്‍എ ജില്ലാ മജിസ്ട്രേറ്റിനെയും ഡിഇഒയെയും വിവരങ്ങള്‍ അറിയിച്ചെന്നും സ്​കൂള്‍ അധികൃതര്‍ക്കെതിരെ നടപടി എടുക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത കാലത്തായി ഇതേ സ്കൂളിന് ഡെസ്കും ബെഞ്ചും സംഭാന ചെയ്ത​ത് എംഎല്‍എ ഭായ് ബിരേന്ദ്രയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button