NationalSpot Light

വന്ദേഭാരതില്‍ മോശം ഭക്ഷണം; ദുര്‍ഗന്ധംമൂലം കഴിക്കാനായില്ല; പരാതിയുമായി യാത്രക്കാരന്‍

വന്ദേഭാരത് എക്‌സ്പ്രസില്‍ കേടായ ഭക്ഷണം വിതരണം ചെയ്‌തെന്ന പരാതിയുമായി യാത്രക്കാര്‍. ഡല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മോശമായ ഭക്ഷണം ലഭിച്ചതെന്നാണ് യാത്രക്കാരന്റെ പരാതി. കേടായ ഭക്ഷണത്തിന്റെ ഫോട്ടോ സഹതമാണ് യാത്രക്കാരന്‍ അനുഭവക്കുറിപ്പ് എക്സില്‍ പങ്കുവച്ചത്. ഒപ്പം റെയില്‍വേ മന്ത്രിയേയും ഇന്ത്യന്‍ റെയില്‍വേയെയും ടാഗ് ചെയ്തിട്ടുമുണ്ട്.

യാത്രയ്ക്കിടയില്‍ ട്രെയിനില്‍ ലഭിച്ച ഭക്ഷണം വളരെ മോശമായിരുന്നെന്ന് അദേഹം പറയുന്നു. ഭക്ഷണത്തില്‍ നിന്ന് ദുര്‍ഗന്ധം വരുന്നുണ്ടായിരുന്നു.കഴിക്കാന്‍ സാധിക്കുമായിരുന്നില്ല. അങ്ങനെയാണ് അത് എടുത്ത്കൊണ്ട് പൊയ്ക്കൊള്ളാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടത്. ഭക്ഷണത്തിന്‍റെ പണം തിരികെ തരണമെന്നും അദേഹം ആവശ്യപ്പെട്ടു.യാത്രക്കാര്‍ക്ക് വളരെ സൗകര്യപ്രദമായ വന്ദേഭാരത് എക്സ്പ്രസ് ഇത്തരം കാര്യങ്ങള്‍ കൊണ്ട് സ്ന്തം പേര് മോശമാക്കുകയാണ്. ഭക്ഷണവിതരണത്തിനുള്ള കോണ്‍ട്രാക്ടുകള്‍ നല്‍കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്നും അദേഹം പറയുന്നു.

മോശം ഭക്ഷണത്തിന്‍റെ വിഡിയോ എക്സില്‍ പങ്കുവച്ചതിന് പിന്നാലെ നിരവധിപേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുമായി രംഗത്തുവരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button