crimeNationalSpot Light

അമ്മയ്ക്കൊപ്പമിരുന്ന നായ്ക്കുട്ടിയുടെ മേലെ കാര്‍ കയറ്റിയിറക്കി കൊന്നു; കേസ്

അമ്മയ്ക്കൊപ്പം റോഡിലിരുന്ന നായ്ക്കുട്ടിയുടെ മേലെ കാര്‍ കയറ്റിയിറക്കി കൊന്നു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒരാഴ്ച്ച മുമ്പേ നടന്ന സംഭവത്തിന്‍റെ വിഡിയോ പ്രചരിച്ചതോടെ തിരിച്ചറിയാത്ത കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

കാര്‍ വരുന്നതുകണ്ട് ഒപ്പമുണ്ടായിരുന്ന അമ്മ പട്ടി ഓടി മാറിയെങ്കിലും നായ്ക്കുട്ടിക്ക് ഓടാനുള്ള സമയം കിട്ടിയില്ല. നിര്‍ത്താതെ മുന്നോട്ട് തന്നെ പോയ കാറിനടിയില്‍ പെട്ടു നായ്ക്കുട്ടി തല്‍ക്ഷണം തന്നെ മരിച്ചു. ചലനമറ്റു കിടക്കുന്ന നായ്ക്കുട്ടിക്കു ചുറ്റും മറ്റു പട്ടികള്‍ വന്നുകൂടുന്നതും വീഡിയോയിലുണ്ട്. പോഷ് ഗ്രേറ്റര്‍ തിരുപ്പതി കോളനിയിലെ ജമ്ന അപ്പാര്‍ട്മെന്‍റിന് മുന്നിലെ റോഡിലാണ് സംഭവം നടന്നത്. അപ്പാര്‍ട്ട്മെന്‍റിന്‍റെ സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്.

മൃഗങ്ങളുടെ അവകാശത്തിനും സംരക്ഷണത്തിനുമായി നിലകൊള്ളുന്ന പെറ്റ ഇന്ത്യ സംഘടനയിലെ അംഗമായ പിയാന്‍ഷു ജെയ്ന്‍ നല്‍കിയ പരാതിയിലാണു പൊലീസ് കേസെടുത്തിരിക്കുന്നത്.‌ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മൃഗങ്ങളോടുള്ള ക്രൂരതക്കെതിരായ സെക്ഷന്‍ 429, സെക്ഷൻ 11 എന്നിവ പ്രകാരം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പ്രതിക്കായുള്ള തിരച്ചില്‍ നടക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button