Spot Light

*401# ഡയല്‍ ചെയ്യരുത്; മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

*401# ഡയല്‍ ചെയ്യരുതെന്ന മുന്നറിയിപ്പുമായി ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്. *401# ഡയല്‍ ചെയ്യുന്നതോടെ ആ ഫോണിലേക്കുള്ള എല്ലാ കോളുകളും സന്ദേശങ്ങളും റീഡയറക്ട് ചെയ്യപ്പെടും എന്നാണ് ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നല്‍കുന്നത്. എയര്‍ടെല്‍, ജിയോ, വി, ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കാണ് മുന്നറിയിപ്പ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് *401# ഡയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് കോളുകള്‍ ഡൈവേര്‍ട്ട് ചെയ്യുന്ന തട്ടിപ്പ് വ്യാപകമായത്. ഡെലിവറി ഏജന്‍റുമാര്‍, ബാങ്ക് പ്രതിനിധികള്‍ എന്നിങ്ങനെ പല പേരുകളില്‍ വിളിച്ച് *401# ഡയല്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നതാണ് ഈ തട്ടിപ്പിന്റെ രീതി. നെറ്റ്​വര്‍ക്ക് പ്രശ്നം പരിഹരിക്കാനുണ്ടെന്നോ സിം തകരാറിലാണെന്നോ എന്നുള്‍പ്പെടെ പറഞ്ഞാണ് *401# എന്ന നമ്പര്‍ ഡയല്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നത്.

ഇത്തരം ആവശ്യവുമായി എത്തുന്ന കോളുകള്‍ ശ്രദ്ധിക്കണമെന്ന് ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദേശിക്കുന്നു. ഇത്തരം കോളുകള്‍ വിശ്വസിച്ച് ഈ നമ്പര്‍ ഡയല്‍ ചെയ്തിട്ടുണ്ടെങ്കില്‍ കോള്‍ ഫോര്‍വേഡിങ് ഓപ്ഷന്‍ ഉപഭോഗ്താക്കള്‍ മാറ്റേണ്ടതുണ്ട്. ഫോണ്‍ സെറ്റിങ്സില്‍ പോയി കോള്‍ ഫോര്‍വേഡിങ് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യാനാവും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button