sports

എഎഫ്സി ഏഷ്യന്‍ കപ്പ്; ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് തോൽവി

ഏഷ്യന്‍ കപ്പ് ഫുട്ബോളിലെ ആദ്യമല്‍സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്. ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നെങ്കിലും കളി രണ്ടാം പകുതിയിൽ ഇന്ത്യ നിറം മങ്ങി. ജാക്സന്‍ ഇര്‍വിനും ജോര്‍ഡന്‍ ബോസുമാണ് ഓസ്ട്രേലിയയ്ക്കായി ഗോൾ നേടിയത്. 50–ാം മിനിറ്റിലായിരുന്നു ജാക്സന്‍ ഇര്‍വിന്‍റെ ആദ്യ ഗോള്‍. 72-ാം മിനിറ്റില്‍ പകരക്കാരനായാണ് ജോര്‍ഡന്‍ ബോസ് ഗ്രൗണ്ടിലെത്തിയത്. തൊട്ടടുത്ത മിനിറ്റിൽ ഗോള്‍ നേടി ജോര്‍ഡന്‍ ലീഡ് 2–0 ആക്കി.

ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ മികച്ച പ്രകടനമായിരുന്നു ആദ്യ പകുതിയില്‍ ഇന്ത്യയ്ക്ക് കരുത്തായത്. ആദ്യപകുതിയില്‍ ഓസ്ട്രേലിയയുടെ മാര്‍ട്ടിന്‍ ബോയിലിനും ഇന്ത്യയുടെ സുനില്‍ ഛേത്രിക്കും ലഭിച്ച സുവര്‍ണാവസരങ്ങൾ മുതലാക്കാനായില്ല. ഗ്രൂപ്പ് ബിയിൽ വ്യാഴാഴ്ച ഉസ്ബെക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button