crimeNationalSpot Light

വിദ്യാര്‍ത്ഥികളെ ശുചിമുറി വൃത്തിയാക്കാന്‍ നിര്‍ബന്ധിച്ചു; പ്രധാന അധ്യാപകനെതിരെ പരാതി

സ്കൂളിലെ ശുചിമുറി വൃത്തിയാക്കാനും പ്രിന്‍സിപ്പളിന്‍റെ പൂന്തോട്ടത്തിലെ പണികള്‍ ചെയ്യുവാനും വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ചതായി പരാതി. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലുള്ള മൗലാന മോഡല്‍ സ്കൂളുകളിലൊന്നിലെ പ്രധാന അധ്യാപകനെതിരെയാണ് ആരോപണം ഉയര്‍ന്നത്. സംസ്ഥാന ന്യൂനപക്ഷ ഡയറക്ടറേറ്റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളാണ് ഇവ.

കഴിഞ്ഞ ഒരു വര്‍ഷമായി വിദ്യാര്‍ത്ഥികളെ ഇത്തരം ജോലി ചെയ്യിക്കാന്‍ അധ്യാപകന്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന അധ്യാപകനെതിരെ അന്വേഷണം ആവശ്യപ്പെട്ടു സ്കൂളില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ പിതാവ് റോസ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ആവശ്യത്തിന് ജോലിക്കാരില്ലെന്നു പറഞ്ഞാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ കൊണ്ടു ജോലി ചെയ്യിപ്പിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കര്‍ണാടകയില്‍ മുമ്പും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ശിവമോംഗയിലെ വിദ്യാര്‍ത്ഥികള്‍ സ്കൂളിലെ ശുചിമുറി വൃത്തിയാക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഡിസംബറില്‍ തന്നെ വിദ്യാര്‍ത്ഥികളെ കൊണ്ടു ശുചിമുറി വൃത്തായാക്കിപ്പിച്ച അധ്യാപികയെ ബെംഗളൂരുവില്‍ നിന്നും അറസ്റ്റു ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button