crime

ഡാർക്നെറ്റ് വഴി കോടികളുടെ ലഹരിയിടപാട്; കൊച്ചിയില്‍ 7 പേര്‍ പിടിയില്‍

ഡാര്‍ക്​നെറ്റ് വഴി കോടികളുടെ ലഹരിയിടപാട് നടത്തിയതില്‍ ഏഴുപേര്‍ കൊച്ചിയില്‍ പിടിയില്‍. നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് സംഘത്തെ പിടികൂടിയത്. പിടിയിലായവര്‍ രാജ്യാന്തര ബന്ധമുള്ള ലഹരിമാഫിയ സംഘത്തിലെ കണ്ണികളാണെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ആലുവ ചെങ്ങമനാട് സ്വദേശി ശരത് പാറയ്ക്കലാണ് സൂത്രധാരൻ. ജര്‍മനിയില്‍ നിന്നെത്തിയ പാഴ്സല്‍ സംബന്ധിച്ച അന്വേഷണമാണ് സംഘത്തെ കുടുക്കിയതെന്നും 326 എല്‍എസ്ഡി സ്റ്റാംപുകളും 8 ഗ്രാം ഹഷിഷ് ഓയിലും ഇവരില്‍ നിന്ന് പിടികൂടിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button