kerala

മാസപ്പടി വിവാദം; അന്വേഷണ വ്യക്തത തേടി ഹൈക്കോടതി; ഉത്തരവിട്ടെന്ന് കേന്ദ്രസര്‍ക്കാര്‍

മാസപ്പടി വിവാദത്തില്‍ അന്വേഷണ വ്യക്തത തേടി ഹൈക്കോടതി. സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ വിഭാഗത്തിന്‍റെ അന്വേഷണമുണ്ടോ എന്ന് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞു. വിവാദത്തില്‍ കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അന്വേഷണ ഉത്തരവ് വെള്ളിയാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

എക്സലോജികുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക പരാതികളില്‍ അന്വേഷണം വേണമെന്നാണ് മന്ത്രാലയത്തിന്‍റെ പ്രാഥമിക വിലയിരുത്തല്‍. സിഎംആര്‍എല്‍, കെ.എസ്.ഐ.ഡി.സി എന്നീ സ്ഥാപനങ്ങളും അന്വേഷണ പരിധിയില്‍ വരും. അന്വേഷണത്തിന് മൂന്നംഗ ഉദ്യോഗസ്ഥ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുളളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button