NationalPolitics

‘മോദിക്കും ബിജെപിക്കും മണിപ്പുര്‍ ഇന്ത്യയുടെ ഭാഗമല്ല’; വിമര്‍ശനവുമായി രാഹുല്‍

പ്രധാനമന്ത്രി ഇതുവരെ മണിപ്പുരിലേക്ക് വന്നിട്ടില്ലെന്നും സമാധാനത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും രാഹുല്‍ ഗാന്ധി. മോദിക്കും ബിജെപിക്കും മണിപ്പൂർ ഇന്ത്യയുടെ ഭാഗമല്ലെന്നും ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനവേളയില്‍ രാഹുല്‍ വിമര്‍ശിച്ചു. അതുകൊണ്ടാണ് കലാപം തകർത്ത മണിപ്പൂരിൽ നിന്ന് യാത്ര തുടങ്ങുന്നതെന്നും സംസ്ഥാനത്തെ ഭരണവ്യവസ്ഥ പൂർണ്ണമായും തകർന്നെന്നും രാഹുല്‍ പറഞ്ഞു. മണിപ്പുരിൽ വെറുപ്പ് പടർത്തുകയാണ്, സംസ്ഥാനത്തെ ജനങ്ങളുടെ വേദന മനസിലാക്കുന്നു, ന്യായ് യാത്ര നിങ്ങൾക്കായാണ്. ഐക്യം, സമാധാനം എന്നിവ ഞങ്ങൾ വീണ്ടെടുക്കും, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

തൗബാലില്‍ കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെയാണ് ഭാരത് ജോഡോ ന്യായ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. വിശ്വാസം വോട്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഖര്‍ഗെയും വിമര്‍ശിച്ചു. ജോഡോ യാത്രയിലൂടെ രാഹുല്‍ നടത്തുന്നത് ഭരണഘടന സംരക്ഷണത്തിനായുള്ള പോരാട്ടമാണെന്നും ഖര്‍ഗെ പറഞ്ഞു. ഉദ്ഘാടന വേദിയില്‍ ഇന്ത്യ മുന്നണിയിലെ 10 പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. രാഹുലിനൊപ്പം കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എ.രേവന്ത് റെഡ്ഡി, സുഖ്‌വിന്ദർസിങ് സുഖു, പ്രവർത്തക സമിതിയംഗങ്ങൾ, നിയമസഭാ കക്ഷി നേതാക്കൾ തുടങ്ങിയവരടക്കമുള്ള കോൺഗ്രസിന്റെ നേതൃനിര യാത്രയിൽ അണിനിരക്കുന്നുണ്ട്. ബസിലാണ് യാത്ര.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button