sports

150ാമത്തെ മല്‍സരം; ഗോള്‍ഡന്‍ ഡക്ക്; റെക്കോര്‍ഡിലും നിരാശപ്പെടുത്തി രോഹിത്

ട്വന്റി20 ക്രിക്കറ്റില്‍ 150 മല്‍സരം എന്ന ചരിത്ര നേട്ടത്തിലേക്ക് എത്തി രോഹിത് ശര്‍മ. പുരുഷ ക്രിക്കറ്റില്‍ ഈ നേട്ടം തൊടുന്ന ആദ്യ താരമാണ് രോഹിത് ശര്‍മ. രോഹിത്തിന് മുന്‍പ് നാല് വനിതാ താരങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയത്. എന്നാല്‍ ചരിത്ര നേട്ടം തൊട്ട മല്‍സരത്തില്‍ രോഹിത് ഗോള്‍ഡന്‍ ഡക്കായി.

rohit-sharma-2
അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തിനിറങ്ങിയതോടെയാണ് രോഹിത് 150 ട്വന്റി20 മല്‍സരങ്ങള്‍ എന്ന റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്. രോഹിത്തിന് മുന്‍പ് ഇന്ത്യന്‍ താരം ഹര്‍മന്‍പ്രീത് കൗര്‍, ഇംഗ്ലണ്ടിന്റെ ഡാനിയേല്‍ വ്യാറ്റ്, ഓസ്ട്രേലിയയുടെ ഹീലി, ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്സ് എന്നിവരാണ് ഈ നേട്ടം തൊട്ടത്.

രോഹിത് ശര്‍മ കഴി‍ഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ട്വന്റി20 മല്‍സരങ്ങള്‍ കളിച്ച ക്രിക്കറ്റ് താരം ഐറീഷ് ക്രിക്കറ്റ് താരം പോള്‍ സ്റ്റിര്‍ലിങ്ങാണ്, 134 മല്‍സരങ്ങള്‍. രോഹിത് ശര്‍മയും വിരാട് കോലിയും മാത്രമാണ് 100ന് മുകളില്‍ ട്വന്റി20 മല്‍സരങ്ങള്‍ കളിച്ച ഇന്ത്യന്‍ താരങ്ങള്‍. 115 ട്വന്റി20കളാണ് കോലി കളിച്ചത്.

ഹോല്‍ക്കര്‍ സ്റ്റേഡിയത്തില്‍ നടന്ന അഫ്ഗാനെതിരായ രണ്ടാം ട്വന്റി20യില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ രോഹിത് പുറത്തായി. ഫറൂഖിയുടെ പന്തില്‍ രോഹിത് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ റണ്‍ എടുക്കും മുന്‍പേ രോഹിത് റണ്‍ഔട്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button