National

ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരുള്ള നാട്ടിലെ മനുഷ്യന്‍; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

പശുക്കളെ പരിപാലിക്കുന്ന മോദിയുടെ വിഡിയോയെ പരിഹസിച്ചു നടന്‍ പ്രകാശ് രാജ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ആകെ വൈറലായ വിഡിയോ പങ്കുവെച്ചു ‘ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരുള്ള നാട്ടിലെ ഒരു മനുഷ്യന്‍….എന്തൊരു വിരോധാഭാസം,’ എന്നാണു പ്രകാശ് രാജ് എക്സില്‍ കുറിച്ചത്.

A man from the land of biggest Beef exporters in

മകരസംക്രാന്തി ദിനത്തിലാണ് പശുക്കളെ പരിപാലിക്കുന്ന മോദിയുടെ വിഡിയോ പുറത്തുവന്നത്. ദല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ചാണ് പശുക്കള്‍ക്കു പുല്ലും മറ്റു ഭക്ഷണങ്ങളും മോദി നല്‍കുന്ന ചിത്രങ്ങളെടുത്തത്. പശുക്കളെ മകര സംക്രാന്തി ദിനത്തില്‍ പരിപാലിക്കുന്നത് വലിയ നേട്ടങ്ങളുണ്ടാക്കും എന്നാണ് ഹിന്ദു ആചാരപ്രകാരമുള്ള വിശ്വാസം.

കേന്ദ്ര മന്ത്രി എല്‍ മുരുഗന്റെ വസതിയില്‍ സംഘടിപ്പിച്ച പൊങ്കല്‍ ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന സന്ദേശമാണ് ഈ ആഘോഷങ്ങള്‍ നല്‍കുന്ന സന്ദേശമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യം ലോഹ്റി ആഘോഷിച്ചു. ഇന്ന് ചിലര്‍ മകരസംക്രാന്തി ആഘോഷിക്കുന്നു. മഗ് ബിഹു അടുത്ത ദിവസം ആഘോഷിക്കുന്നു. ഈ ആഘോഷങ്ങളില്‍ ഭാഗമാവുന്ന ജനങ്ങള്‍ക്ക് ആശംസ നേരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button