kerala

ലോ കോളജില്‍ മോദിക്കെതിരെ വീണ്ടും ബോര്‍‌ഡ്; സംഘര്‍ഷാവസ്ഥ

എറണാകുളം ലോ കോളജില്‍ പ്രധാനമന്ത്രിക്കെതിരെ ബോര്‍ഡ് വച്ച കെഎസ്‌യു നടപടിയില്‍ പ്രതിഷേധം. ക്യാംപസിനകത്ത് ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തുവന്നു. പൊലീസ് എത്തി ബോര്‍ഡ് അഴിച്ചുമാറ്റി. രണ്ട് കെഎസ്‌യു പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. നേരത്തെ ലോ കോളജിന് മുന്നില്‍ ഉയര്‍ത്തിയ ബാനര്‍ പൊലീസ് നിർദേശപ്രകാരം കൊച്ചി നഗരസഭ ജീവനക്കാരെത്തി അഴിച്ചുമാറ്റിയിരുന്നു. മണിപ്പുർ, ലക്ഷദ്വീപ് വിഷയങ്ങൾ ഉയർത്തിക്കാട്ടി A BIG NO TO MODI എന്ന പേരിലാണ് പ്രവർത്തകർ കോളജ് കവാടത്തിൽ ബാനർ കെട്ടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button