National

ശരീരത്തില്‍ മൈക്രോചിപ്പ്; ഹൃദയമിടിപ്പ് കൂടുന്നു; ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്തു; പരാതി

ശരീരത്തില്‍ ചിപ്പ് കടത്തി ഹാക്കര്‍ തന്റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളും ബാങ്ക് അക്കൗണ്ടും ഹാക്ക് ചെയ്തതായി മുംബൈ സ്വദേശിയുടെ പരാതി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മുംബൈയിലെ മജിസ്ട്രേറ്റ് കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ഒരു സ്വകാര്യ കമ്പനിയുടെ തലവനാണ് കോടതിയെ സമീപിച്ചത്. 

ബോരിവാലി മജിസ്ട്രേറ്റ് കോടതിയിലാണ് 37കാരനായ സച്ചിന്‍ സോനവാനെ എന്നയാള്‍ അന്വേഷണം ആവശ്യപ്പെട്ട് എത്തിയത്. ഏതോ അഞ്ജാതന്‍ തന്റെ ശരീരത്തില്‍ മൈക്രോചിപ്പ് ഘടിപ്പിച്ചതായും ഇത് ഉപയോഗിച്ച് പലവട്ടം തന്റെ ഹൃദയമിടിപ്പ് കൂട്ടിയതായും പരാതിയില്‍ പറയുന്നു. തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരോപിച്ചാണ് ഇയാള്‍ പൊലീസിനെ സമീപിച്ചത്. 

ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷം താന്‍ പുതിയ ഫോണ്‍, പുതിയ സിം കാര്‍ഡ് എന്നിവ വാങ്ങിയതായും പുതിയ ജിമെയില്‍ അക്കൗണ്ട് തുറക്കുകയും തന്റെ താമസസ്ഥലം തന്നെ മാറിയതായും പരാതിയില്‍ പറയുന്നു. എന്നാല്‍ എത്ര കരുതലോടെ നീങ്ങിയിട്ടും തന്റെ പുതിയ ജിമെയില്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടു. സംഭവത്തിന് പിന്നില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കും സംശയിക്കുന്നതായി ഇയാള്‍ പറയുന്നു. സംഭവത്തില്‍ എത്രയും പെട്ടെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ചര്‍കോപ് പൊലീസിന് നിര്‍ദേശം നല്‍കി. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button