sports

രണ്ട് സൂപ്പര്‍ ഓവറുകള്‍; ആവേശപ്പോരില്‍അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ജയം.

രണ്ട് സൂപ്പര്‍ ഓവറുകളുടെ ആവേശം നിറഞ്ഞ മല്‍സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ജയം. ആദ്യ സൂപ്പര്‍ ഓവറില്‍ ഇരുടീമുകളും 16റണ്‍സ് വീതമെടുത്തതോടെയാണ് മല്‍സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക് കടന്നത്. രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെടുത്തു. അഫ്ഗാന്‍റെ മറുപടി രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഒരു റണ്ണിലൊതുങ്ങിയതോടെ ഇന്ത്യ വിജയം കണ്ടത്. നേരത്തേ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ അവസാന ഓവറില്‍ 18 റണ്‍സടിച്ചാണ് ഇന്ത്യയ്ക്കൊപ്പമെത്തിയത്. രോഹിത് ശര്‍മയുടെ 121 റണ്‍സിന്‍റെയും റിങ്കു സിങ്ങിന്‍റെ 69 റണ്‍സിന്‍റെയും മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. അഫ്ഗാനിസ്ഥാനായി റഹ്മത്തുല്ല ഗുര്‍ബാസും ഇബ്രാഹിം സര്‍ദാനും ഗുലബാദിന്‍ നായിബും അര്‍ധസെഞ്ചുറി നേടി. ആദ്യ രണ്ട് മല്‍സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button