National

മൃതദേഹത്തിലൂടെ വാഹനങ്ങൾ കയറിയിറങ്ങി; ചിതറി കിടന്ന ശരീരഭാഗങ്ങള്‍ വാരിക്കൂട്ടി പൊലീസ്

റോഡിൽ കിടന്ന മൃതദേഹത്തിലൂടെ വാഹനങ്ങൾ കയറിയിറങ്ങി. ഉത്തർപ്രദേശിലെ ആഗ്രയിലെ എക്സ്‌പ്രസ്‍വേയിലാണ് സംഭവം. വാഹനങ്ങള്‍ക്കിടയില്‍പ്പെട്ട് ചതഞ്ഞ് അരഞ്ഞ ശരീരഭാഗങ്ങൾ 500 മീറ്റർ ദൂരത്തിൽ ചിതറിത്തെറിച്ച് കിടക്കുകയായിരുന്നു. റോഡില്‍ കിടന്ന മൃതദേഹത്തിലൂടെ രാത്രിയിലുടനീളം നിരവധി വാഹനങ്ങള്‍ കയറി ഇറങ്ങിയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

പല ഭാഗങ്ങളിലായി ചിതറി കിടന്ന ശരീരഭാഗങ്ങള്‍ പൊലീസ് എത്തിയാണ് വാരികൂട്ടിയത്. മൃതദേഹം എങ്ങനെയാണ് ഇവിടെ വന്നതെന്നും അത് ആരുടേതാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ശരീരഭാഗങ്ങളില്‍ നിന്ന് കൈവിരല്‍ ലഭിച്ചിട്ടുണ്ട്. കൈവിരല്‍ ഉപയോഗിച്ച് ഫൊറൻസിക് സംഘത്തിന്റെ സഹായത്തോടെ മരിച്ചയാളെ തിരിച്ചറിയാൻ കഴിയുമെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. മരിച്ചയാളുടെ എന്നു സംശയിക്കുന്ന ഒരു ഷൂവും സംഭവ സ്ഥലത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ശരീരം എത്ര നേരം റോഡില്‍ കിടന്നു എന്ന കാര്യം വ്യക്തമല്ല. നിലവിലുള്ള അതിശൈത്യം കാരണമാകാം ഡ്രൈവർമാർ മൃതശരീരം കാണാതെ പോയതെന്നാണ് പൊലീസിന്റെ നിഗമനം. റോഡിൽനിന്ന് കണ്ടെടുത്ത ശരീരഭാഗങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button