crimekerala

ഫോണിലൂടെ ഇടപാടുറപ്പിക്കും; ബൈക്കിലെത്തി കഞ്ചാവ് കൈമാറും; അറസ്റ്റ്

പട്ടാമ്പിയിലും പരിസരത്തും ചില്ലറ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് കൈമാറുന്ന യുവാവ് എക്സൈസിന്റെ പിടിയില്‍. കുളപ്പുള്ളി സ്വദേശി മുസ്തഫയെയാണ് ഒരു കിലോ ഇരുന്നൂറ് ഗ്രാം കഞ്ചാവുമായി പട്ടാമ്പി എക്സൈസ് സംഘം പിടികൂടിയത്. ഫോണിലൂടെ ഇടപാടുറപ്പിക്കുന്നവര്‍ക്ക് ഇരുചക്രവാഹനത്തില്‍ നേരിട്ട് കഞ്ചാവ് എത്തിക്കുന്നതായിരുന്നു മുസ്തഫയുടെ ശൈലി. കുളപ്പുള്ളിയില്‍ കഞ്ചാവ് കൈമാറാന്‍ എത്തിയ സമയത്തായിരുന്നു എക്സൈസ് സംഘം പിടികൂടിയത്. ചെറുപൊതികളിലാക്കിയാണ് വാഹനത്തില്‍ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

രഹസ്യ വിവരത്തെത്തുടര്‍ന്ന് മുസ്തഫയുടെ നീക്കങ്ങള്‍ പാലക്കാട് എക്സൈസ് ഇന്‍റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രത്യേകം നിരീക്ഷിച്ചിരുന്നു. ഇതിനിടയിലാണ് പതിവ് ഇടപാടുകാരനെ തേടി റോഡരികില്‍ നിലയുറപ്പിച്ചത്. മുസ്തഫയുടെ ഫോണില്‍ നിന്നും ഇടപാട് നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ എക്സൈസ് സംഘം ശേഖരിച്ചു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഇരുചക്ര വാഹനവും, മൊബൈൽ ഫോണും എക്സൈസ് കസ്റ്റഡിയിലെടുത്തു. പട്ടാമ്പി എക്സൈസ് ഇൻസ്പെക്ടർ പി. ഹരീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയും തുടര്‍നടപടിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button