National

മുത്തച്ഛന്‍റെ മടിയിലിരുന്ന കുഞ്ഞിനെ പിറ്റ്​ബുള്‍ കടിച്ചു; കേസെടുക്കാതെ പോലീസ്

മുത്തച്ഛന്‍റെ മടിയിലിരിക്കുകയായിരുന്ന ഒന്നരവയസുകാരിക്ക് പിറ്റ്​ബുളളിന്‍റെ ആക്രമണം. കുഞ്ഞിന്‍റെ കാല് നായ കടിച്ചുവലിച്ചു. ഡൽഹിയിലെ ബുരാരിയില്‍ ജനുവരി രണ്ടിനായിരുന്നു സംഭവം. കാലിന് സാരമായി പരുക്കേറ്റ കുഞ്ഞിനെ ഉടനടി ആശുപത്രിയിലെത്തിച്ചു. ആകെ 18 സ്റ്റിച്ചുകളാണ് കു‍ട്ടിയുടെ ശരീരത്തുളളത്. കാലിൽ മൂന്നിടത്ത് നായയുടെ കടിയേറ്റെന്നും മാതാപിതാക്കള്‍ പറഞ്ഞു. നായയുടെ ആക്രമണത്തെത്തുടര്‍ന്ന് 17 ദിസവം ആശുപത്രിയില്‍ കഴിഞ്ഞ വെളളിയാഴ്ചയാണ് ഡിസ്ചാര്‍ജ് ആയി വീട്ടിലേയ്ക്ക് മടങ്ങിയത്.

അയല്‍വാസിയുടെ നായയാണ് കുട്ടിയെ ആക്രമിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. നായയുടെ ഉടമയും ആറോ ഏഴോ പേരും ചേർന്ന് ശ്രമിച്ചപ്പോള്‍ മാത്രമാണ് നായ പിടിവിട്ടത്. വളർത്തുനായയെ അഴിച്ചുവിടുന്നതിനെതിരെ പൊലീസില്‍ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് കുട്ടിയുടെ അച്ഛൻ ആരോപിച്ചു.
ഇന്ത്യയില്‍ പിറ്റ്ബുൾ നായകളെ വളർത്താന്‍ അനുമതിയില്ല. എന്നിട്ടും അപകടകാരികളായ ഇവയെ വളര്‍ത്തുന്നവര്‍ നിരവധിയാണ്. സമാനമായ പിറ്റ്ബുള്‍ ആക്രമണം ഇന്ത്യയില്‍ ഇതിന് മുന്‍പും പലതവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹരിയാനയില്‍ 30കാരന്‍റെ സ്വകാര്യഭാഗങ്ങള്‍ പിറ്റ്ബുള്‍ കടിച്ചെടുത്ത സംഭവം വലിയ വാര്‍ത്തയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button