crimekerala

കൂടത്തായിയില്‍ വ്യാപാരിക്ക് വെട്ടേറ്റു; വസ്തുതര്‍ക്കമെന്ന് പൊലീസ്

കോഴിക്കോട് കൂടത്തായിയില്‍ വസ്തു തര്‍ക്കത്തെ തുടര്‍ന്ന് വ്യാപാരിക്ക് വെട്ടേറ്റു. മലഞ്ചരക്ക് വ്യാപാരിയായ പള്ളിക്കണ്ടിയില്‍ ഇബ്രാഹീമിനാണ് വെട്ടേറ്റത്. താമരശേരി അമ്പലക്കുന്ന് സ്വദേശികളായ ദില്‍ഷാദ്, നിഷാദ് എന്നിവരാണ് ആക്രമിച്ചത്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.

ഞായറാഴ്ച ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഇബ്രാഹീമുമായി നേരത്തെ വസ്തു ഇടപാട് നടത്തിയിരുന്ന റഷീദ് തഞ്ചേരി എന്നയാളാണ് അക്രമികളെ വിളിച്ചുവരുത്തിയതെന്നാണ് ആരോപണം. വഴിയ്ക്ക് വേണ്ടി റഷീദില്‍ നിന്ന് ഭൂമി വാങ്ങുന്നതിന് ഇബ്രാഹീം പണം നല്‍കിയിരുന്നെങ്കിലും രജിസ്ട്രേഷന്‍ നടത്തിക്കൊടുത്തിരുന്നില്ല. ഇതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിച്ചതിന് പിന്നാലെ അക്രമികളെ റഷീദ് വിളിച്ചുവരുത്തിയതെന്നാണ് ആരോപണം. അക്രമികള്‍ ലഹരിക്കടിമകളെന്ന് ദൃക്സാക്ഷികള്‍.

കൈയ്യിലാണ് ഇബ്രാഹീമിന് വെട്ടേറ്റത്. ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇബ്രാഹിം ചികിത്സയിലാണ്. സംഭവത്തില്‍ കോടഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button