crime

ഭർത്താവിനെ കൊല്ലാൻ സ്മൂത്തിയിൽ വിഷം കലർത്തി; ഭാര്യ ഒളിക്യാമറയിൽ കുടുങ്ങി

അമേരിക്കൻ സംസ്ഥാനമായ മിസൗറിയിൽ നിന്നുള്ള ഒരു ചിത്രകലാ അധ്യാപിക ഭർത്താവിന് സ്മൂത്തിയിൽ വിഷം കലർത്തിയ കുറ്റത്തിന് അറസ്റ്റിൽ. കൊലപാതകശ്രമം ആരോപിച്ചാണ് 37 കാരിയായ സാറാ ഷെഫറിനെ കസ്റ്റഡിയിലെടുത്തത്. ഈ കഴിഞ്ഞ ഒരാഴ്ച ആയി ഷെഫറിന്റെ ഭർത്താവിന് കാരണമറിയാത്ത അസുഖങ്ങൾ അനുഭവപ്പെട്ടു, അത് അദ്ദേഹം പോലീസിൽ റിപ്പോർട്ട് ചെയ്തു. തുടര്‍ന്നാണ് പൊലീസ് ഇതെക്കുറിച്ച് അന്വേഷിച്ചത്. ‌

ഭാര്യ തയ്യാറാക്കിയ ഭക്ഷണമോ പാനീയങ്ങളോ കഴിച്ച എട്ട് വ്യത്യസ്ത സന്ദർഭങ്ങളിൽ തനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതായി ഭർ‌ത്താവ് പൊലീസിനോട് വെളിപ്പെടുത്തി. വിചിത്രമായ രുചിയുള്ള ഭക്ഷണം പിന്നീട് ക്ഷീണം, ആശയക്കുഴപ്പം, ഓക്കാനം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ ലക്ഷണങ്ങളുണ്ടാക്കി. ആഹാരം കഴിക്കുമ്പോൾ തു‌ടർച്ചയായി അസുഖങ്ങൾ വന്നതിനെത്തുടർന്ന് സത്യം കണ്ടെത്താൻ ഭർത്താവ് സ്ഥാപിച്ച ഒളിക്യാമറയിലൂടെയാണ് കാര്യമറിഞ്ഞത്.

ഭാര്യ സ്മൂത്തി തയ്യാറാക്കിയ ശേഷം ‘ലില്ലി ഓഫ് വാലി’ എന്ന് ലേബൽ ചെയ്ത ഒരു ബാഗിൽ നിന്ന് ചെടിയുടെ വേര് സ്മൂത്തിയിൽ ചേർക്കുകയും ചെയ്യുന്നത് കണ്ടെത്തി. ‘ലില്ലി ഓഫ് വാലി’യെന്ന ചെടിയുടെ വേര് വിഷമുള്ളതാണ്. ഈ വിഷം ശരീരത്തിൽ പ്രവേശിക്കുന്നതോടെ ഹൃദയത്തിന്‍റെ താളം തെറ്റും. ഓക്കാനം മുതൽ വയറുവേദന വരെയുള്ള ലക്ഷണങ്ങൾക്ക് കാരണമാകും. തുടർന്ന്, വിഷം കലർന്ന സ്മൂത്തി അധികൃതർ കണ്ടുകെട്ടി സംസ്ഥാന ലബോറട്ടറിയിൽ കൂടുതൽ പരിശോധനയ്ക്കായി അയച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button