crime

ഉണ്ണിയപ്പച്ചട്ടിക്കുള്ളില്‍ ഡിസ്‌ക് രൂപത്തില്‍ 1.5 കിലോ സ്വര്‍ണം; യുവതി അറസ്റ്റില്‍.

കോഴിക്കോട്: അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവതി അറസ്റ്റില്‍. കോഴിക്കോട് പെരുവയല്‍ സ്വദേശി ബീന മുഹമ്മദ് ആസാദ് (43) ആണ് പിടിയിലായത്.

ദുബായില്‍നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ബീന കോഴിക്കോട് എത്തിയത്. നേരത്തേ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്‌ട്രിക് അപ്പച്ചട്ടിക്കുള്ളില്‍ സംശയകരമായ രീതിയില്‍ ഡിസ്‌ക് കണ്ടെത്തുകയായിരുന്നു. ഉപകരണം അഴിച്ചു നടത്തിയ പരിശോധനയിലാണ് ഡിസ്‌ക് രൂപത്തിലാക്കിയ സ്വർണം കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button