National

എല്‍ഇഡി സ്ക്രീനുകള്‍ പിടിച്ചെടുത്ത് തമിഴ്നാട് പൊലീസ്; വിലക്കരുതെന്ന് സുപ്രീം കോടതി

അയോധ്യ ക്ഷേത്രപ്രതിഷ്ഠ ചടങ്ങിന്റെ തൽസമയ സംപ്രേഷണം വിലക്കി തമിഴ്നാട് പൊലീസ്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി കാഞ്ചീപുരത്ത് 400 സ്ക്രീനുകളാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിനെതിരെ തമിഴ്നാട് ബിജെപി നൽകിയ ഹർജിയിൽ, ആഘോഷങ്ങളും തല്‍സമയ സംപ്രേഷണവും വിലക്കെരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

അയോധ്യ ക്ഷേത്രപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്ക് തമിഴ്നാട്ടിൽ അപ്രഖ്യാപിത വിലക്കെന്ന് ഇന്നലെ മുതൽ ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. തമിഴ്നാട് ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ, ക്ഷേത്രപ്രതിഷ്ഠ തൽസമയ സംപ്രേഷണം നടത്തരുതെന്നും, അന്നദാനം അടക്കമുള്ള ആഘോഷങ്ങൾ പാടില്ലെന്നും വാക്കാൻ നിർദ്ദേശം നൽകിയെന്ന് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ ആരോപിച്ചു. പിന്നാലെ അന്നദാനത്തിന്റെ റസീപ്റ്റുകൾ അടക്കം പങ്കുവെച്ചുകൊണ്ട് വിലക്കില്ലെന്ന് ദേവസ്വം വകുപ്പ് തിരിച്ചടിച്ചു. രാവിലെ തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ ആരോപണം ആവർത്തിച്ചു. ഇതിനിടെ കാഞ്ചീപുരത്ത് തത്സമയ സംപ്രേഷണത്തിനായി എത്തിച്ച എൽഇഡി സ്ക്രീനുകൾ പോലീസ് പിടിച്ചെടുത്തു. 400 എൽഇഡി സ്ക്രീനുകളാണ് വിവിധ ക്ഷേത്രങ്ങളിൽ നിന്ന് നീക്കിയത്. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന കാരണം കാട്ടിയാണ് പോലീസ് നടപടി.

എല്‍.ഇ.ഡി സ്ക്രീനുകള്‍ തമിഴ്നാട് പൊലീസ് പിടിച്ചെടുത്തതിന് പിന്നാലെ രാമക്ഷേത്ര പ്രതിഷ്ഠാ ആഘോഷങ്ങൾക്ക് വിലക്കെന്ന് കാട്ടി തമിഴ്നാട് ബിജെപി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സ്ക്രീനുകൾ നീക്കിയത് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹർജിയെ സോളിസിറ്റർ ജനറൽ കോടതിയിൽ പിന്തുണച്ചു. രേഖാമൂലം ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്നും, ആരും ആഘോഷങ്ങൾ സംഘടിപ്പിക്കാത്തതാണെന്നും തമിഴ്നാട് കോടതിയെ അറിയിച്ചു. ആര് ആവശ്യപ്പെട്ടാലും അനുമതി നിഷേധിക്കരുതെന്നും, ഒപ്പം ന്യൂനപക്ഷങ്ങൾ താമസിക്കുന്ന പ്രദേശമായതിനാൽ വിലക്കേര്‍പ്പെടുത്താന്‍ പാടില്ലെന്നും ജഡ്ജി നിർദ്ദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button