kerala

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസി‍ഡന്റ് ടി.രാമൻ ഭട്ടതിരിപ്പാട് അന്തരിച്ചു

കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസി‍ഡന്റ് കടങ്ങോട് പാഴിയോട്ടുമുറി തെക്കേടത്ത് മനയിൽ ടി.രാമൻ ഭട്ടതിരിപ്പാട് (89) അന്തരിച്ചു.

ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഭാര്യ ആര്യ അന്തർജനത്തിന്റെ പിതൃസഹോദര പുത്രനാണ്.

1988 മുതൽ 1992 വരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നു.

അയ്മനം പഞ്ചായത്ത് പ്രസിഡന്റ്, നെടുങ്ങാടി ബാങ്ക് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം, കുടമാളൂർ കലാകേന്ദ്രം പ്രസിഡന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന രാമൻ ഭട്ടതിരിപ്പാട് 1987ൽ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.

ദേവസ്വം ബോർഡ് സെക്രട്ടറി ജി. ബൈജു അനുശോചനം രേഖപ്പെടുത്തി.

15 വർഷമായി എരുമപ്പെട്ടിയിൽ വിശ്രമജീവിതത്തിലായിരുന്നു. ഭാര്യ: വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കൽ ദേവി അന്തർജനം.

മക്കൾ: അരുണ, അനിൽ, ഉമ.

മരുമക്കൾ: ചെറുകുന്നത്ത് മന നീരജ് നമ്പൂതിരി (യുകെ), സുജ (വടക്കിനിയേടത്ത് മന), പരേതനായ പുറയന്നൂർ മന ദിവാകരൻ നമ്പൂതിരി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button