crime

100കോടിയുടെ ഹവാലകടത്തുകേസ്: പ്രതികളായ ദമ്പതികള്‍ ഇ.ഡിയെ വെട്ടിച്ച് മുങ്ങി

ഓൺലൈൻ നെറ്റ് വർക് മാർക്കറ്റിങ്ങ് കമ്പനിയായ ഹൈറിച്ചിന്‍റെ ഉടമകളായ ദമ്പതികൾ മുങ്ങി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ ഉദ്യോഗസ്ഥർ റെയ്ഡിന് എത്തിയപ്പോഴാണ് മുങ്ങിയത്. തൃശൂർ ചേർപ്പ് സ്വദേശികളായ കെ.ഡി.പ്രസേനനും ഭാര്യ ശ്രീനയുമാണ് ഇ.ഡി. ഉദ്യോഗസ്ഥരെ കബളിപ്പിച്ച് സ്ഥലംവിട്ടത്. 100 കോടി രൂപ ഹവാല വഴി വിദേശത്തേയ്ക്ക് കടത്തിയെന്നാണ് പരാതി. മുൻ എം.എൽ.എ അനിൽ അക്കരയാണ് ഇ.ഡിയ്ക്ക് പരാതി നൽകിയത്. ഒന്നര ലക്ഷം ആളുകളിൽ നിന്നായി കോടി കണക്കിന് രൂപയാണ് കമ്പനി സ്വരൂപിച്ചത്. ദമ്പതികളെ കണ്ടെത്താൻ ഇ.ഡി പൊലീസിന്റെ സഹായം തേടി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button