kerala

ബൈക്കിൽ ലോറിയിടിച്ച് ബാങ്ക് ജീവനക്കാരൻ മരിച്ചു

ഫറോക്ക് (കോഴിക്കോട്): ബാങ്കിലേക്ക് ബൈക്കിൽ പോകുന്നതിനിടെ ജീവനക്കാരൻ ലോറിയിടിച്ചു മരിച്ചു.

മണ്ണൂർവളവ് ശ്രീപുരി റോഡിനു സമീപം താമസിക്കുന്ന സുധീർകുമാറാണ് (52) ദാരുണമായി മരിച്ചത്.

കിഴിശ്ശേരി ഗ്രാമീൺ ബാങ്ക് ജീവനക്കാരനായ സുധീർകുമാർ ഡ്യൂട്ടിക്കു പോകുന്ന വഴി കൊണ്ടോട്ടി-അരീക്കോട് റോഡിൽ എക്കാപറമ്പിൽ തിങ്കളാഴ്ച ഉച്ചക്ക് ഒന്നരക്കായിരുന്നു അപകടം. എതിരെ വന്ന ലോറിയുടെ ഇടിയിൽ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു.

സുധീർ ലോറിക്കടിയിൽപെട്ട് തൽക്ഷണം മരിച്ചു. ഇന്നലെ ഉച്ചവരെ ബാങ്കിന് അവധിയായിരുന്നു. ഉച്ചക്ക് രണ്ടിന് ഡ്യൂട്ടിയിൽ പ്രവേശിക്കാൻ 12ന് വീട്ടിൽനിന്നിറങ്ങിയതായിരുന്നു. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പരേതരായ കൃഷ്ണൻ-മാധവി ദമ്പതികളുടെ മകനാണ്.

ഭാര്യ: ജിഷ (അധ്യാപിക, അംഗൻവാടി ആനയാറങ്ങാടി).

മക്കൾ: അതുൽ കൃഷ്ണ (നഴ്സിങ് വിദ്യാർഥി, ബംഗളൂരു), അലീന (പ്ലസ് ടു വിദ്യാർഥിനി).

സഹോദരങ്ങൾ: മോഹൻദാസ്, പ്രമോദ് (കെ.എസ്.ഇ.ബി, കുന്ദംകുളം), പ്രേമ, സത്യഭാമ.

സംസ്കാരം ഇന്ന് (23-01-2024-ചൊവ്വ) ഉച്ചയ്ക്ക് ഒന്നിന്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button