kerala

പെന്‍ഷന്‍ മുടങ്ങി; കോഴിക്കോട് ഭിന്നശേഷിക്കാരന്‍ ജീവനൊടുക്കി

കോഴിക്കോട് ചക്കിട്ടപ്പാറയില്‍ പെന്‍ഷന്‍ മുടങ്ങിയതില്‍ ഭിന്നശേഷിക്കാരന്‍ ജീവനൊടുക്കി. മുതുകാട് വളയത്ത് ജോസഫാണ് (77)മരിച്ചത് . അഞ്ചുമാസമായി വികലാംഗപെന്‍ഷന്‍ ലഭിച്ചിരുന്നില്ല. പെന്‍ഷനില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. അതേസമയം, പെന്‍ഷന്‍ കിട്ടാത്തതുകൊണ്ടാണ് ആത്മഹത്യയെന്ന് പറയാനാവില്ലെന്ന് പഞ്ചായത്ത് പ്രതികരിച്ചു. ജോസഫ് മുന്‍പും ആത്മഹത്യ ഭീഷണി മുഴക്കിയിട്ടുള്ളയാളാണന്ന് പ്രസിഡന്റ് കെ.സുനില്‍ പറഞ്ഞു. ജോസഫിന് ജീവിക്കാന്‍ പറ്റാത്ത അത്ര ദാരിദ്ര്യമില്ലെന്നും സുനില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button