sports

എതിരില്ലാത്ത ഒരു ഗോളിന് സിറിയയോട് തോൽവി; ഏഷ്യൻ കപ്പ് ഫുട്ബോളിൽനിന്ന് ഇന്ത്യ പുറത്ത്

അൽ ഖോർ (ഖത്തർ) ∙ അവസാന ഗ്രൂപ്പ് മത്സരത്തിൽ സിറിയയോട് തോറ്റ് ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽനിന്ന് ഇന്ത്യ പുറത്ത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യയെ സിറിയ പരാജയപ്പെടുത്തിയത്. 76-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഒമർ ഖ്ർബിൻ ആണ് സിറിയ്ക്കായി ഗോൾ നേടിയത്. ഇതോടെ സിറിയ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചു. 

ഗ്രൂപ്പ് ബിയിൽ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യ, അവസാന സ്ഥാനക്കാരായാണ് മടങ്ങുന്നത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോടും രണ്ടാം മത്സരത്തിൽ ഉസ്ബക്കിസ്ഥാനോടും ഇന്ത്യ തോൽവി വഴങ്ങിയിരുന്നു. ടൂർണമെന്റിൽ ഒരു ഗോൾ പോലും സ്കോർ ചെയ്യാനും ഇന്ത്യൻ ടീമിനു സാധിച്ചില്ല. ഏഷ്യൻ കപ്പ് ഫുട്ബോളിൽ 1984, 2011, 2019 വർഷങ്ങളിലും നോക്കൗട്ട് റൗണ്ടിൽ കടക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. നാലു ടീമുകൾ മാത്രം പങ്കെടുത്ത 1964ൽ, ഇന്ത്യ റണ്ണറപ്പായി.”
ഫിഫ റാങ്കിങ്ങിൽ 91–ാം സ്ഥാനക്കാരാണ് സിറിയ. ഇന്ത്യ 102–ാം സ്ഥാനത്തും. 2007, 2009, 2012 നെഹ്റു കപ്പ് ടൂർണമെന്റുകളിൽ ഇന്ത്യയോടു തോറ്റ ടീമാണു സിറിയ. അഹമ്മദാബാദിൽ 2019ലെ ഇന്റർ കോണ്ടിനെന്റൽ കപ്പിലാണ് ഇന്ത്യയും സിറിയയും ഇതിനു മുൻപ് ഏറ്റുമുട്ടിയത്. 1–1 സമനിലയായിരുന്നു അന്നു മത്സരഫലം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button