NationalSpot Light

വിവാഹവേദിയില്‍ വധുവിനെ കാത്ത് കാള, കോഴികള്‍, നായ

ഓമനിച്ചു വളര്‍ത്തിയ വളര്‍ത്തു മൃഗങ്ങളെ ഉപേക്ഷിച്ച് പോരുന്നതിന്‍റെ വിഷമത്തിലായിരുന്നു നവവധുവായ സന്ധ്യ. വിവാഹത്തിനായി വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോഴും സന്ധ്യയുടെ മനസ് അവരെക്കുറിച്ചുള്ള ആശങ്കയിലായിരുന്നു. കാളയും കോഴിയും ആടും എല്ലാമുണ്ടായിരുന്നു സന്ധ്യയ്ക്ക്.

എന്നാല്‍ വിവാഹ വേദിയിലെത്തിയ സന്ധ്യ അമ്പരന്നു. തന്‍റെ ഒാമനകളെല്ലാം അവിടെ കാത്തുനില്‍ക്കുന്നു. ജല്ലിക്കെട്ട് കാള,ആടുകള്‍ , കോഴികള്‍, നായ എല്ലാം ഹാജര്‍. കല്യാണം കൂടാന്‍ വന്നത് മാത്രമല്ല അവരും ഇനി സന്ധ്യക്കൊപ്പം വരന്‍റെ വീട്ടിലാവും താമസം. ചെന്നൈ കീമേല്‍കൂടിയിലാണ് സംഭവം. വധുവിന്‍റെ ഇളയ സഹോദരനാണ് വധൂവരന്‍മാര്‍ അറിയാതെ വളര്‍ത്തു മൃഗങ്ങളെയെല്ലാം വിവാഹ വേദിയിലെത്തിച്ചത്. സന്ധ്യയ്ക്കുള്ള വിവാഹ സമ്മാനമായാണ് ഇവയെല്ലാം നല്‍കിയത്.

സന്ധ്യയുടെ വരന്‍ അരവിന്ദിനും എതിര്‍പ്പുണ്ടായില്ല. വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പം ഇരുവരും ചിത്രങ്ങളുമെടുത്തു. വിവാഹവേദിയിലെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button