kerala

‘സാമ്പത്തിക ഞെരുക്കം കേരളത്തിന്‍റെ കുഴപ്പം കൊണ്ടെന്ന് കേന്ദ്രം; മറ്റ് സംസ്ഥാനങ്ങള്‍ക്ക് പ്രശ്നമില്ല’

സാമ്പത്തിക ഞെരുക്കത്തിന്‍റെ ഉത്തരവാദിത്തം കേരളത്തിന് മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സംസ്ഥാനത്തെ കേന്ദ്രം സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു എന്ന ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് കടുപ്പിച്ചത്. മറ്റു സംസ്ഥാനങ്ങള്‍ക്കും കുഴപ്പമില്ലെന്നും കേരളത്തിന്‍റെ പരാജയം മറച്ചുവെയ്ക്കനാണ് ഹര്‍ജിയെന്നും അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. കേന്ദ്ര–സംസ്ഥാന ബജറ്റിന് ശേഷം ഫെബ്രുവരി 13 നാകും ഇനി കേരളത്തിന്‍റെ ഹര്‍ജി കേള്‍ക്കുക

സംസ്ഥാനത്ത് ശമ്പളം പോലും നല്‍കാന്‍ നിവര്‍ത്തിയില്ലെന്ന് വാദിക്കുന്ന കേരളത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട് കടുപ്പിച്ചിരിക്കെയാണ്. കേരളത്തിന്‍റെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കേണ്ട ഒരാവശ്യവുമില്ലെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി കോടതിയില്‍ നിലപാടെടുത്തു. കേന്ദ്ര സംസ്ഥാന ബന്ധങ്ങളില്‍ സുപ്രീംകോടതിക്ക് ഇടപെടുന്നതന് അധികാരം നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 131ആം പ്രകാരം സമര്‍പ്പിച്ചിരിക്കുന്ന ഒര്‍ജിനല്‍ സ്യൂട്ട് നിലനില്‍ക്കുന്നതല്ലെന്നും എജി പറഞ്ഞു.

ദേശീയ സാമ്പത്തിക മാനേജ്മെന്‍റ് നയമനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ലെന്നും അറ്റോര്‍ണി ജനറല്‍ . പരാജയം മറച്ചുവെയ്ക്കാനാണ് ഹര്‍ജിയെന്നും കേരളത്തിന്‍റെ മാത്രം പ്രശ്നമെന്നും എജി വ്യക്തമാക്കി . ബജറ്റ് തയാറാക്കേണ്ടതുണ്ടെന്നും അടിയന്തിരമായി പരിഗണിക്കണെന്നും കേരളത്തിന് വേണ്ടി കപില്‍ സിബല്‍ വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ ഹര്‍ജിയും ബജറ്റുമായി യാതൊരു ബന്ധവുമില്ലെന്നും എജി കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് കേസ് അടുത്തമാസം 16ലേക്ക് മാറ്റി കേരളത്തിന്‍റെ ഹര്‍ജിയിലുള്ള വാദങ്ങള്‍ ഒരാഴ്ചക്കകം എഴുതി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button