National

പെൺകുട്ടിയ്ക്കു ക്രൂരപീഡനം; ഡിഎംകെ എംഎൽഎയുടെ മകനും മരുമകളും പിടിയിൽ

വീട്ടു ജോലിക്കാരിയായ ദളിത് പെൺകുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ, ഒളിവിൽ ആയിരുന്ന ഡിഎംകെ എംഎൽഎയുടെ മകനും മരുമകളും പിടിയിൽ. മകൻ ആന്റോയും മരുമകൾ മെർലിനുമാണ് ആന്ധ്രയിൽ നിന്ന് പിടിയിലായത്. കഴിഞ്ഞ എട്ടു ദിവസമായി ഇവർ ഒളിവിലായിരുന്നു.

ഡിഎംകെ എംഎൽഎ ഐ.കരുണാനിധിയുടെ മകനും മരുമകൾക്കും എതിരെയാണ് പരാതി ഉയർന്നത്. വീട്ടിൽ ജോലിക്ക് എത്തിയ 18 വയസ്സുള്ള ദളിത് പെൺകുട്ടിയാണ് ഏഴു മാസത്തോളം ക്രൂര പീഡനത്തിന് ഇരയായത്. നഗ്നയാക്കി മർദ്ദിക്കുക, സിഗരറ്റും ഹെയർ സ്ട്രൈറ്റ്നറും ഉപയോഗിച്ച് പൊള്ളൽ ഏൽപ്പിക്കുക, മുളകുപൊടി കലക്കിയ വെള്ളം കുടിപ്പിക്കും, ജാതിപ്പേര് വിളിച്ചുള്ള അധിക്ഷേപം തുടങ്ങി നിരവധി ആരോപണങ്ങളാണ് പെൺകുട്ടി ഉയർത്തിയത്. വിവരം പുറത്തു പറഞ്ഞാൽ കുടുംബത്തെ ഇല്ലാതാക്കും എന്ന ഭീഷണിയും ഉണ്ടായിരുന്നു.

പൊങ്കൽ അവധിക്ക് പെൺകുട്ടി സ്വന്തം വീട്ടിൽ എത്തിയതോടെയാണ് പീഡന വിവരം പുറത്തായത്. ആദ്യഘട്ടത്തിൽ ആശുപത്രി അധികൃതർ അറിയിച്ചിട്ടും പോലീസ് നടപടി എടുത്തില്ല. മാധ്യമ വാർത്തകൾക്ക് പിന്നാലെയാണ് 6 വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. സർക്കാരിനെതിരെ പ്രതിഷേധം കടുത്തതോടെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. ഇതിനിടെ ആന്ധ്രയിൽ നിന്ന് ഇരുവരും കസ്റ്റഡിയിലായതായി പോലീസ് അറിയിച്ചു. ഇന്നലെ ഇവർ സമർപ്പിച്ച മുൻകൂർ ജാമ്യ അപേക്ഷ തള്ളിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button