crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 128 വർഷം കഠിനതടവും 6.60 ലക്ഷംരൂപ പിഴയും

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച കേസിൽ പ്രതിക്ക്‌ 128 വർഷം കഠിനതടവും 6.60 ലക്ഷംരൂപ പിഴയും ശിക്ഷവിധിച്ചു. കല്ലായി അറക്കത്തോടുക്ക വീട്ടിലെ ഇല്യാസ് അഹമ്മദി(35)നെയാണ് അതിവേഗ പോക്സോ കോടതി ജഡ്ജി രാജീവ് ജയരാജ് ശിക്ഷിച്ചത്. 2020 ജൂൺ മുതൽ 2021 ജൂൺവരെയുള്ള കാലയളവിലാണ് പീഡനം നടന്നത്.

പോലീസ് ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരേയുള്ള ഓരോ കുറ്റകൃത്യത്തിനും പരമാവധി ശിക്ഷ കോടതി വിധിക്കുകയായിരുന്നു. പിഴസംഖ്യയിൽനിന്ന് അഞ്ചുലക്ഷം രൂപ പെൺകുട്ടിക്ക് നൽകാനും നിർദേശിച്ചിട്ടുണ്ട്.

മെ‍ഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നിലാലുവിന്റെ നേതൃത്വത്തിലുള്ള‌ സംഘമാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർമാരായ വി.വി ദീപ്തി, ഉണ്ണി നാരായൺ, മനോജ് കുമാർ, ശ്യാം എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രൊസിക്യൂഷനുവേണ്ടി അഡ്വ. ആർ.എൻ രഞ്ജിത്ത് ഹാജരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button